Tuesday December 06, 2016
Latest Updates

ബ്രിട്ടനിലേക്ക് കുടിയേറ്റം നിയന്ത്രിക്കും

ബ്രിട്ടനിലേക്ക് കുടിയേറ്റം നിയന്ത്രിക്കും

ഡബ്ലിന്‍:ബ്രെക്സിറ്റ് സംഭവിക്കുന്നതോടെ ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ്. 2017 മാര്‍ച്ചോടെ ഇതു സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷത്തിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തെത്താനാണ് ബ്രിട്ടന്റെ ശ്രമം. 2019ലെ ജനറല്‍ ഇലക്ഷന്‍ എത്തുന്നതോടെ ബ്രെക്സിറ്റ് പൂര്‍ണ്ണാകുമെന്നാണ് കരുതുന്നത്.

ബ്രെക്സിറ്റിനോട് മൃദുസമീപനം പുലര്‍ത്തി, യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റ് അടക്കമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ച നടത്തണമെന്ന് നിര്‍ദ്ദേശത്തെ മെയ് തള്ളിക്കളഞ്ഞു. ഇയു ഫ്രീ മൂവ്മെന്റില്‍ ബ്രിട്ടന്‍ തുടരുന്നതിനെയും അവര്‍ വിലക്കി. തങ്ങളുടെ കാര്യം തങ്ങള്‍ മാത്രം തീരുമാനിക്കുന്ന വിധത്തില്‍ സ്വാതന്ത്ര്യം നേടാനാണ് ബ്രെക്സിറ്റിന് അനുകൂലമായി രാജ്യം വിധിയെഴുതിയതെന്നും അവര്‍ വ്യക്തമാക്കി.

Scroll To Top