Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് കുടിയേറാന്‍ മുസ്‌ളീംങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് സംഘടന:യാത്രക്കൊരുങ്ങി അന്വേഷണങ്ങള്‍ പെരുകുന്നു 

അയര്‍ലണ്ടിലേയ്ക്ക് കുടിയേറാന്‍ മുസ്‌ളീംങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് സംഘടന:യാത്രക്കൊരുങ്ങി അന്വേഷണങ്ങള്‍ പെരുകുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലേയ്ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ളീങ്ങളെ കുടിയേറിപാര്‍ക്കാന്‍ ആഹ്വാനം ചെയ്തു പ്രവര്‍ത്തിക്കുന്ന വൈബ് സൈറ്റിനെതിരെ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.ഹിജറ2 അയര്‍ലണ്ട് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന വെബ്‌സൈറ്റില്‍ ആരംഭിച്ചിരീക്കുന്ന  സൈറ്റിന് പിന്നില്‍ ഒരു   മതാത്മക സംഘടനയാണ്.അയര്‍ലണ്ടിലേയ്ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ളീങ്ങളെ കുടിയേറി പാര്‍ക്കാനുള്ള നടപടി ക്രമങ്ങള്‍ ചെയ്തു കൊടുക്കുകയും പ്രവാചകന്റെ സന്ദേശം അയര്‍ലണ്ടില്‍ പരത്തുകയുമാണ് സംഘടനയുടെ ദൗത്യമായി വിവരിച്ചിരിക്കുന്നത്.isalm
അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം ഇസ്‌ളാമിന്റെ സുവര്‍ണ്ണയുഗമായിരിക്കും എന്ന മുഖവാക്യമാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്.
കുടിയേറ്റക്കാര്‍ക്ക് ഭീതി കൂടാതെ ജീവിക്കാനാകുന്ന ലോകത്തിലെ അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട് എന്നും ടൂറിസ്റ്റായോ,വിദ്യാര്‍ഥിയായോ അയര്‍ലണ്ടില്‍ എത്തപ്പെടുന്നവര്‍ക്ക് പോലും സുരക്ഷിതമായി ഇവിടെ തുടരാമെന്നും,നാടുകടത്തിലിനുള്ള സാധ്യതകള്‍ ഇല്ലെന്നും വെബ് സൈറ്റിലൂടെ സംഘടന അറിയിക്കുന്നു.

ഐറീഷ് ഇമിഗ്രേഷന്‍ ചട്ടങ്ങളിലെ പാളിച്ചകള്‍ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും വെബ് സൈറ്റില്‍ വിവരിക്കുന്നുണ്ട്.iiis
അണ്‍ ഡോക്കുമെന്റ്റഡായുള്ള താമസക്കാരെ തീറ്റിപോറ്റാനുള്ള സംരക്ഷണം അയര്‍ലണ്ടിലെ സാമൂഹ്യ സംവിധാനം നല്‍കുന്നുണ്ടെന്നും സൈറ്റ് വഴി പ്രചരിപ്പിക്കുന്നു.

അയര്‍ലണ്ടിലെ ആധുനീക യുവജനങ്ങള്‍ പണിയെടുക്കാന്‍ വിമുഖതയുള്ളവരാണെന്നും അത് കൊണ്ട് തന്നെ അയര്‍ലണ്ടില്‍ എത്തുന്ന മുസ്‌ളീങ്ങള്‍ക്ക് ജോലി ലഭ്യമാകാനുള്ള സാധ്യതയുണ്ടെന്നും അധ്വാനിക്കുവാന്‍ തയാറുള്ളവര്‍ക്ക് മോശമല്ലാത്ത കൂലി ലഭിക്കുമെന്നുമാണ് ഇവരുടെ വിലയിരുത്തല്‍.

അയര്‍ലണ്ടില്‍ നിലവിലുള്ള പ്രമുഖ ഇസ്ലാം സംഘടനകളായ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍,ഇസ്ലാമിക് ഫൌണ്ടേഷന്‍ ഓഫ് അയര്‍ലണ്ട്,എന്നിവ ഇത്തരത്തിലുള്ള കുടിയേറ്റ നീക്കങ്ങളെ അപലപിക്കുകയും,മതാതിഷ്ടിത സഹായം കുടിയേറ്റത്തിന് ലഭ്യമാക്കുന്നവരെ അനുവദിക്കരുതെന്ന് ഐറിഷ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍,ഇസ്ലാമിക് ഫൌണ്ടേഷന്‍ ഓഫ് അയര്‍ലണ്ട് എന്നീ സംഘടനകളടക്കമുള്ളവരുടെ മേല്‍ വിലാസങ്ങള്‍ കുടിയേറ്റ വെബ് സൈറ്റില്‍ വന്നത് തങ്ങളുടെ അനുമതി കൂടാതെയാണെന്നും ഇവര്‍ വ്യക്തമാക്കി.ഇസ്‌ളാമിനോടുള്ള അമിതമായ ഭയം പരക്കാന്‍ ഉപകരിക്കുന്ന വെബ് സൈറ്റുകള്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അറബിഭാഷയിലുള്ള വെബ് സൈറ്റ് കണ്ട് നൂറുകണക്കിന് പേരാണ് അയര്‍ലണ്ടിലേയ്ക്ക് കുടിയേറാന്‍ തങ്ങളുടെ അഡ്രസില്‍ ബന്ധപ്പെടുന്നത് എന്ന് ഇവര്‍ വെളിപ്പെടുത്തി.ഈ സാഹചര്യത്തിലാണ് മുസ്ലീം സംഘടനകള്‍ അപകട ഭീഷണി സര്‍ക്കാരിനെ അറിയിച്ചത്.

കുടിയേറ്റക്കാരുടെ നീക്കങ്ങളെ ഡബ്ലിന്‍ ഇമാം ഷേക്ക് ഉമര്‍ അലി ഖുറേഷിയും അപലപിച്ചു. 

മുസ്ലീം സംഘടനകളുടെ ആഹ്വാനപ്രകാരം കടല്‍ മാര്‍ഗങ്ങളില്‍ അടക്കം കുടിയേറ്റക്കാര്‍ ദീര്‍ഘദൂരം യാത്ര ചെയ്‌തെത്തിയാല്‍ അവരെ നേരിടാനുള്ള മാര്‍ഗങ്ങള്‍ സൈനികമായി പോലും ഐറിഷ് സേനയ്ക്ക് ഇല്ലെന്നതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ കൂടിയലോചനകള്‍ തുടങ്ങികഴിഞ്ഞു.ഐസിസിനെ നേരിടാനെന്ന രീതിയില്‍ രൂപപ്പെടുത്തിയ പ്രത്യേക ഗാര്‍ഡ ടീം അയര്‍ലണ്ടില്‍ നിന്നും പുറത്തേക്കും അയര്‍ലണ്ടിലേയ്ക്കും വന്നുപോകുന്ന ചില ഏഷ്യന്‍ രാജ്യക്കാരടക്കമുള്ളവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.












Scroll To Top