Sunday December 04, 2016
Latest Updates

യൂറോപ്പിലേയ്ക്ക് കുടിയേറുന്നവരില്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത് അയര്‍ലണ്ട് വഴിയെന്ന് പഠനം 

യൂറോപ്പിലേയ്ക്ക് കുടിയേറുന്നവരില്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത് അയര്‍ലണ്ട് വഴിയെന്ന് പഠനം 

ഡബ്ലിന്‍: യൂറോപ്പില്‍ ഏറ്റവുമധികം വിദേശികള്‍ക്ക് പൌരത്വം നല്‍കുന്ന രണ്ടാമത്തെ രാജ്യം അയര്‍ലണ്ട്.കുടിയേറ്റം വഴി ജനസംഖ്യ വര്‍ദ്ധിപ്പിക്കാനും,തൊഴിലവസരങ്ങള്‍ കൂട്ടി ദേശീയ വരുമാനം വര്‍ദ്ധിപ്പിക്കാനും ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുക എന്നതിലാവട്ടെ അയര്‍ലണ്ട് ആണ് മുന്‍പില്‍ നില്‍ക്കുന്നത്.യൂറോപ്പില്‍ കുടിയേറുന്നവര്‍ക്ക് ഏറ്റവും ഏളുപ്പം പ്രവേശിക്കാവുന്ന രാജ്യങ്ങളില്‍ അയര്‍ലണ്ട് ഒന്നാം സ്ഥാനത്താണ്പൗരത്വം ലഭിക്കുവാന്‍ താരതമ്യേനെ ഏറ്റവും എളുപ്പമുള്ള രാജ്യവും അയര്‍ലണ്ട് തന്നെ.

യൂറോസ്റ്റാറ്റ് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം 2012 ല്‍ അയര്‍ലണ്ട് 25,000 വിദേശികള്‍ക്ക് പൌരത്വം നല്‍കി. 1000 പേരില്‍ 5.5 പേര്‍ വിദേശികളാണ്. യൂറോപ്യന്‍ യൂണിയനില്‍ വിദേശികള്‍ക്ക് പൌരത്വം നല്‍കുന്നതില്‍ ഒന്നാം സ്ഥാനത്ത് ലക്‌സംബര്‍ഗാണ്. ഇവിടെ ആയിരത്തില്‍ 8.7 പേര്‍ വിദേശികളാണ്. വിദേശികള്‍ക്ക് പൌരത്വം നല്‍കുന്നതില്‍ ലക്‌സംബര്‍ഗിനും അയര്‍ലണ്ടും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് സ്വീഡനാണ്. സ്വീഡനില്‍ ആയിരം പേരില്‍ 5.3 പേര്‍ വിദേശ പൌരന്മാരാണ്. 

വിദേശികള്‍ക്ക് പൌരത്വം നല്‍കുന്നതില്‍ യൂറോപ്യന്‍ ശരാശരി ആയിരം പേരില്‍ 1.3 പേരാണ്. ലക്‌സംബര്‍ഗിലെ ആകെ ജനസംഖ്യയില്‍ 44 ശതമാനം പേര്‍ വിദേശികളാണ്. അയര്‍ലണ്ടില്‍ 11.8 ശതമാനം പേരും വിദേശികളാണ്. യൂറോപ്യന്‍ യൂണിയനിലെ ആകെ ജനസംഖ്യയില്‍ 4.1 ശതമാനം പേര്‍ വിദേശികളാണ്. എന്നാല്‍ അയര്‍ലണ്ടില്‍ യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ മൂന്നിരട്ടി പേര്‍ വിദേശികളാണ്. എസ്റ്റോണിയ, ലാറ്റ്വിയ, സൈപ്രസ് എന്നീ രാജ്യങ്ങളിലും നല്ലൊരു ശതമാനം വിദേശികള്‍ക്കും പൌരത്വം നല്കുന്നു. നാച്ചുറലൈസേഷന്‍ നിരക്ക് കണക്കാക്കിയാല്‍ 2012 ല്‍ അയര്‍ലണ്ടിലുള്ള വിദേശികളില്‍ നൂറില്‍ 4.6 പേര്‍ പൌരത്വം സ്വീകരിച്ചു. 

ജനസംഖ്യാ അടിസ്ഥാനത്തില്‍ വിദേശികള്‍ക്ക് പൌരത്വം നല്‍കുന്നതില്‍ അയര്‍ലണ്ട് രണ്ടാം സ്ഥാനത്തുണ്ടെങ്കിലും നാച്ചുറലൈസേഷന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നൂറില്‍ 12.8 പേരുടെ നാച്ചുറലൈസേഷ ന്‍ അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുന്ന ഹംഗറിയാണ് കള്‍ക്ക് പൌരത്വം നല്‍കി.ഇതില്‍ ഒന്നാം സ്ഥാനത്ത്. 

Scroll To Top