Friday December 09, 2016
Latest Updates

യൂറോപ്പിനെ തേടി ഏഷ്യക്കാര്‍,അനുവദിക്കുന്ന ആകെ പൗരത്വത്തില്‍ അഞ്ചു ശതമാനത്തോളം മാത്രം ഇന്ത്യക്കാര്‍

യൂറോപ്പിനെ തേടി ഏഷ്യക്കാര്‍,അനുവദിക്കുന്ന ആകെ പൗരത്വത്തില്‍ അഞ്ചു ശതമാനത്തോളം മാത്രം ഇന്ത്യക്കാര്‍

ഡബ്ലിന്‍:ആയിരക്കണക്കിന് ഏഷ്യക്കാര്‍ യൂറോപ്പിലേയ്ക്ക് ഓരോ വര്‍ഷവും സ്ഥിര താമസത്തിന് എത്തുന്നതായി കണക്കുകള്‍.യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ജോലി സാധ്യതകളും,നിലവില്‍ അനുകൂലമായ ഇമിഗ്രേഷന്‍ നയങ്ങളുമാണ് യൂറോപ്പിലേയ്ക്കുള്ള കുടിയേറ്റം വര്‍ദ്ധിക്കാന്‍ കാരണമാവുന്നത്.2013 ല്‍ 48 300 ഇന്ത്യക്കാര്‍ക്ക് യൂറോപ്പില്‍ പൗരത്വം ലഭിച്ചു.യൂറോപ്പില്‍ ആകെ പൗരത്വം ലഭിച്ചവരുടെ അഞ്ചു ശതമാനത്തോളം വരും ഇത്.ജനസംഖ്യാ ആനുപാതികമായി നോക്കിയാല്‍ യൂറോപ്പിലേയ്ക്ക് കുടിയേറുന്ന ഇന്ത്യാക്കാരുടെ എണ്ണം കുറവാണ്.

യൂറോപ്പ്യന്‍ പൗരത്വം നല്കുന്നതില്‍ അയര്‍ലണ്ടാണ് ഏറ്റവും മുമ്പില്‍ നില്ക്കുന്നത്. മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് സ്ഥിരമായി താമസിക്കുന്ന ആയിരം ജനങ്ങളില്‍ 5.3 പേര്‍ക്ക് പൗരത്വം നല്കിയാണ് അയര്‍ലണ്ട് ഏറ്റവും മുന്നില്‍ നില്ക്കുന്നതെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.. തൊട്ടടുത്ത് സ്വീഡനാണ് (5.2). സ്‌പെയിന്‍ 4.8ഉം ലക്‌സ്ംബെര്‍ഗ് 4.7 വീതവും പൗരത്വം നല്കുന്നു.

2013 ല്‍ അയര്‍ലണ്ടില്‍ അനുവദിക്കപ്പെട്ട പൗരത്വം 24,262 പേര്‍ക്കായിരുന്നു.

അയര്‍ലണ്ടില്‍ പൗരത്വം ലഭിച്ച 93 ശതമാനം വരുന്ന ജനങ്ങളും യൂറോപ്പിന് പുറത്തു നിന്നുള്ളവരാണ്.രണ്ടായിരത്തി പതിമൂന്നില്‍
പത്തു ദശലക്ഷം ജനങ്ങള്‍ക്കാണു യൂറോപ്പ്യന്‍ രാജ്യങ്ങള്‍ പൗരത്വം നല്‍കിയത്. 

മോറോക്ക(86 500, അഥവാ 8.8 %), തുര്‍ക്കിയുടെ ഏഷ്യന്‍ ഭാഗം (46 500, അഥവാ 4.7 %), എന്നി രാജ്യങ്ങളാണ് ഇന്ത്യയുടെ തൊട്ടടുത്തുള്ള രാജ്യങ്ങള്‍ .കൊളംബിയ, അല്‍ബെനിയ , ഇക്യുഡോറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ യൂറോപ്പിലേയ്ക്ക് കുടിയേറ്റക്കാരുള്ള മറ്റു രാജ്യങ്ങള്‍. 

Scroll To Top