Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും ആസ്‌ട്രേലിയയ്ക്ക് ജോലി തേടി പോകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു:43 % ഇടിവെന്ന് സി എസ് ഓ 

അയര്‍ലണ്ടില്‍ നിന്നും ആസ്‌ട്രേലിയയ്ക്ക് ജോലി തേടി പോകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു:43 % ഇടിവെന്ന് സി എസ് ഓ 

ഡബ്ലിന്‍ :ആസ്‌ട്രേലിയയിലേയ്ക്കുള്ള അയര്‍ലണ്ടില്‍ നിന്നുള്ള കുടിയേറ്റം കനത്തതോതില്‍ കുറയുന്നതായി അയര്‍ലണ്ടിലെ സെന്‍ട്രല്‍ സ്റ്റാറ്റിസ്സ്റ്റിക്‌സ് ഓഫിസ് വെളിപ്പെടുത്തി.2008 ലെ സാമ്പത്തിക മാന്ദ്യകാലത്ത് ഊര്‍ജിതമായ ആസ്‌ട്രേലിയന്‍ കുടിയേറ്റം കുത്തനെ ഇടിയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2014 മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷക്കാലയളവില്‍ മാത്രം 43 % അപേക്ഷകര്‍ ആസ്‌ട്രേലിയന്‍ വിസയ്ക്ക് അപേക്ഷിച്ചവരില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ഇന്നലെ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം സി എസ് ഓ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയയിലെയ്ക്ക് അനുവദിക്കപ്പെട്ടത് വെറും 6763 വര്‍ക്കിംഗ് വിസകളാണ്.തൊട്ടു മുമ്പുള്ള വര്‍ഷം ഇത് 11817 വിസകള്‍ ആയിരുന്നു.കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏറ്റവും അധികം പേര്‍ അയര്‍ലണ്ടില്‍ നിന്നും കുടിയേറിയ 2011 12 ല്‍ 19492 പേര്‍ക്ക് ആസ്‌ട്രേലിയന്‍ വിസ അനുവദിക്കപ്പെട്ടു,

അതേ സമയം പെര്‍മനണ്ട് റസിഡന്‍സി ലഭിച്ചു കുടിയേറുന്നവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 18 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.6171 ജോലിക്കാരും അവരുടെ കുടുംബാംഗങ്ങളും പെര്‍മനണ്ട് റസിഡന്‍സി നേടി ആസ്‌ട്രേലിയയില്‍ എത്തി.

പെര്‍ത്ത് ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ ആസ്‌ട്രേലിയയിലേയ്ക്കും,ന്യൂ സൌത്ത് വെയില്‍സിലേയ്ക്കുമാണ് അയര്‍ലണ്ടില്‍ നിന്നും കുടിയേറിയ മൂന്നില്‍ രണ്ടു പേരും കഴിഞ്ഞ വര്‍ഷം എത്തിയിട്ടുള്ളത്.അവശേഷിക്കുന്ന മൂന്നിലൊന്നു പേര്‍ ആസ്‌ട്രേലിയയിലെ ബാക്കിയുള്ള ആറു ടെറിട്ടറികളിലായി എത്തി ചേര്‍ന്നവരാണ്.ആസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിക്കുന്ന ഐറിഷ് വംശജരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.visa au

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നിന്നും സ്‌കില്‍ഡ് ജോലിക്കായിയുള്ള വിസയ്ക്ക് അപേക്ഷിച്ചവരില്‍ 457 പേര്‍ക്കാണ് ആസ്‌ട്രേലിയയിലേക്ക് വിസ അനുവദിച്ചത്.ഐറിഷ്‌കാര്‍ക്ക് അനുവദിച്ച എണ്ണത്തെക്കാള്‍ കൂടുതല്‍ വിസ ആസ്‌ട്രേലിയ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ്.ബ്രിട്ടണ്‍,ഇന്ത്യ,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇത്.

അതെ സമയം ആസ്‌ട്രേലിയന്‍ വിസയ്ക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായവരില്‍ ബഹു ഭൂരിപക്ഷത്തിനും വിസ അനുവദിക്കുന്നുണ്ടെന്ന് ആസ്‌ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ആസ്‌ട്രേലിയന്‍ വിസയ്ക്കുള്ള അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറയുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ആസ്‌ട്രേലിയന്‍ സമ്പദ്ഘടനയുടെ തകര്‍ച്ചയെ പറ്റിയുള്ള സൂചനകളും,വര്‍ദ്ധിക്കുന്ന ജീവിത ചിലവുകളും ആസ്‌ട്രേലിയയിലേയ്ക്കുള്ള കുടിയേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നതായാണ് വിദഗ്ദര്‍ സൂചിപ്പിക്കുന്നത് 

Scroll To Top