Sunday December 11, 2016
Latest Updates

ഒന്നേകാല്‍ ലക്ഷം പേര്‍ തൊഴില്‍ തേടി അയര്‍ലണ്ട് വിട്ടെന്ന് കണക്കുകള്‍ 

ഒന്നേകാല്‍ ലക്ഷം പേര്‍ തൊഴില്‍ തേടി അയര്‍ലണ്ട് വിട്ടെന്ന് കണക്കുകള്‍ 

ലെറ്റര്‍ കെന്നി :വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രശ്‌നം മൂലം 2010 നു ശേഷം മാത്രം 124,000 ആളുകള്‍ അയര്‍ലണ്ടില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയതായി കണക്കുകള്‍.
സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ടിന്റെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്കുകള്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും 2007 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ്. സാമ്പത്തിക മാന്ദ്യത്തിനു മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 15 ശതമാനം കൂടുതലാണ്.

മാന്ദ്യത്തിനു ശേഷം കൂടുതല്‍ ആളുകളും പാര്‍ട്ട് ടൈം ജോലികളിളോ, താല്കാലിക ജോലികളിലോ തങ്ങാന്‍ നിര്‍ബന്ധിതരായതായി സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട് ഡയറക്ടര്‍ സീന്‍ ഹീലി പറഞ്ഞു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി.

2010ല്‍ 48,700 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെങ്കിലും രാജ്യത്തെ 58 ശതമാനം ആളുകളും തൊഴില്‍ രഹിതരാണ്. 2014 ലെ കണക്കുകള്‍ പ്രകാരം 115,500 ആളുകള്‍ തൊഴിലില്ലായ്മ മൂലം വലയുന്നു.

Scroll To Top