Wednesday December 07, 2016
Latest Updates

ദാരുണമുഖങ്ങളില്‍ നിറയുന്നത് കുടിയേറ്റക്കാരുടെ നേര്‍ചിത്രം 

ദാരുണമുഖങ്ങളില്‍ നിറയുന്നത് കുടിയേറ്റക്കാരുടെ നേര്‍ചിത്രം 

യൂറോപ്യന്‍ കുടിയേറ്റത്തിന്റെ ദാരുണ മുഖം പേറുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിടുന്നത് കണ്ട് അമ്പരക്കുകയാണ് യൂറോപ്പ്.കുടിയേറ്റക്കാരെ മനുഷ്യത്വരഹിതമയാണ് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ചിത്രീകരിക്കുന്നത് എന്നാണ് പൊതു വിമര്‍ശനം 

ഇന്നലെ പുറത്ത് വന്ന ഒരു ചിത്രവും വാര്‍ത്തയും ലോകശ്രദ്ധ പിടിച്ചു പറ്റും വിധം ഞെട്ടിക്കുന്നതായി മാറി. ടര്‍ക്കിഷ് ബീച്ചില്‍ അടിഞ്ഞ ഒരു ചെറിയ കുട്ടിയുടെ ചിത്രമാണ് കുടിയേറ്റക്കാരുടെ ദുരന്തത്തിന്റെ നേര്‍ചിത്രമായി മാറിയത്. ടര്‍ക്കിഷ് സമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട സിറിയന്‍ കുടിയേറ്റക്കാരുടെ രണ്ട് ബോട്ടുകളില്‍ ഒന്നില്‍ നിന്നുള്ള കുട്ടിയുടെ മൃതദേഹമാണെന്നാണ് വിശ്വസിക്കുന്നത്. അപകടത്തില്‍ പെടുന്ന ബോട്ടുകള്‍ സഹായം അഭ്യര്‍ഥിച്ചാല്‍ പോലും ചില രാജ്യങ്ങള്‍ അവരെ അവഗണിക്കുന്നതായാണ് വിവരം 

ഒരു സ്ത്രീയും അഞ്ച് കുട്ടികളും അടക്കം പേരുടെ മൃതദേഹങ്ങളാണ് അപകടത്തില്‍ നിന്ന് ലഭിച്ചത്. 15 പേര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ ഉപയോഗിച്ചും മറ്റും തീരത്തേക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. കറുത്ത മുടിയുള്ള സിറിയന്‍ ബാലന്‍ ചുവന്ന ടീ ഷര്‍ട്ടും നീല ഷോര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. പൊലീസെത്തി മൃതദേഹം ബീച്ചില്‍ നിന്ന് നീക്കി. 

Scroll To Top