Friday May 26, 2017
Latest Updates

കടല്‍ മാര്‍ഗം യൂറോപ്പിലെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു

കടല്‍ മാര്‍ഗം യൂറോപ്പിലെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു

ഡബ്ലിന്‍::കടല്‍ മാര്‍ഗം യൂറോപ്പിലെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ 2016ല്‍ കാര്യമായ കുറവുണ്ടായതായി ഇയു ബോര്‍ഡര്‍ ഏജന്‍സിയായ ഫ്രോണ്‍ടെക്സ്. അഭയാര്‍ത്ഥികള്‍ എത്തുന്നത് മൂന്നിലൊന്നായി കുറഞ്ഞതു കാരണം കഴിഞ്ഞ വര്‍ഷം 364,000 പേരാണ് കടല്‍ മാര്‍ഗം യൂറോപ്പിലെത്തിയത്. തുര്‍ക്കി വഴി സിറിയന്‍ അഭയാര്‍ത്ഥകളടക്കമുള്ളവരെ സ്വീകരിക്കാനുള്ള കരാര്‍ മാര്‍ച്ചില്‍ നിലവില്‍ വന്നതോടെയാണ് കടല്‍ മാര്‍ഗമുള്ള പലായനം കുറഞ്ഞത്. ഗ്രീസിലേയ്ക്കാണ് ഇവരില്‍ ഏറെപ്പേരും കുടിയേറുന്നത്.

പൊതുവെ കുടിയേറ്റം കുറഞ്ഞെങ്കിലും ആഫ്രിക്കയില്‍ നിന്നും ഇറ്റലിയിലേയ്ക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചിട്ടുണ്ട്. സെന്‍ട്രല്‍ മെഡിറ്രറേനിയന്‍ വഴിയാണ് ഇവര്‍ എത്തുന്നത്. 181,000ഓളം പേരാണ് ഇതുവഴി അഭയം തേടിയെത്തിയത്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top