Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്കുള്ള മനുഷ്യക്കടത്ത് കേസുകള്‍ :അടിയന്തര അന്വേഷണം വേണമെന്ന് മൈഗ്രന്റ് റൈറ്റ് സെന്റര്‍ 

അയര്‍ലണ്ടിലേയ്ക്കുള്ള മനുഷ്യക്കടത്ത് കേസുകള്‍ :അടിയന്തര അന്വേഷണം വേണമെന്ന് മൈഗ്രന്റ് റൈറ്റ് സെന്റര്‍ 

ഡബ്ലിന്‍:രാജ്യത്ത് കെട്ടികിടക്കുന്ന എഴുപതോളം വരുന്ന അനധികൃത മനുഷ്യകടത്ത് കേസുകളില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് മൈഗ്രന്റ് റൈറ്റ് സെന്റര്‍ ആവശ്യപ്പെട്ടു..ഇരകളില്‍ ഭൂരിഭാഗവും മയക്കു മരുന്ന് കേന്ദ്രങ്ങളില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് കരുതപ്പെടുന്നത്.ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ മയക്കു മരുന്ന് കേസിലും മനുഷ്യക്കടത്തു കേസിലും ഒരേ പോലെ ഉള്‍പ്പെട്ട് ഐറിഷ് ജയിലില്‍ കഴിയുന്നുണ്ട്. 

നിലവിലുള്ള നിയമങ്ങള്‍ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കനമെന്നാണ് ഇവരുടെ അഭ്യര്‍ഥന .സമാനമായ ഒരു കേസില്‍ രണ്ടര വര്‍ഷത്തോളമായി ജയലില്‍ കഴിയുന്ന വിയറ്റ്‌നാമീസ് വനിതയുടെ പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ഐറിഷ് മനുഷ്യാവകാശ കമ്മീഷന്‍ (ഐഎച് ആര്‍ഇസി) കേസില്‍ ഇടപെട്ട് ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മയക്കു മരുന്ന് കേസാണ് പോലീസ് 54 കാരിയായ വനിതക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍, താന്‍ തടവിലാക്കപ്പെടുകയും മയക്കു മരുന്ന് കേന്ദ്രത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാവുകയുമായിരുന്നു എന്നാണ് ഇവരുടെ വാദം. മനുഷ്യകടത്ത് കേസില്‍ തീരുമാനമാവാത്തതു മൂലമാണ് ഇവര്‍ക്ക് രണ്ടര വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നത്.

രാജ്യത്ത് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പലിക്കാതെയാണെന്നും, മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ ജാമ്യ നടപടികള്‍ കാഠിന്യമേറിയതാണെന്നും ഐഎച്ആര്‍ഇസി ചീഫ് കമ്മീഷണര്‍ എമിലി ലോഗന്‍ പറഞ്ഞു.

ഒരേ സമയം മനുഷ്യ കടത്തിനും, മയക്കു മരുന്നുമായി ബന്ധപ്പെട്ടും രണ്ടു വ്യതസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ് 54 കാരിയായ സ്ത്രീയുടെ നീതി വൈകിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി നിയമ നിര്‍മ്മാണം നടത്തണമെന്നും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.



Scroll To Top