Wednesday December 07, 2016
Latest Updates

കുടിയേറ്റം വീണ്ടും ശക്തമാകുന്നു, ക്രൊയേഷ്യയില്‍ നിന്ന് സ്ലൊവേനിയയിലേക്ക് ഒരൊറ്റ ദിവസം കടന്നത് മൂവായിരം പേര്‍ 

കുടിയേറ്റം വീണ്ടും ശക്തമാകുന്നു, ക്രൊയേഷ്യയില്‍ നിന്ന് സ്ലൊവേനിയയിലേക്ക് ഒരൊറ്റ ദിവസം കടന്നത് മൂവായിരം പേര്‍ 

വടക്കന്‍ യൂറോപ്പ് ലക്ഷ്യമാക്കി നീങ്ങുന്ന 3000ത്തിലധികം അഭയാര്‍ത്ഥികള്‍ ക്രൊയേഷ്യയില്‍ നിന്ന് സ്ലൊവേനിയയിലേക്ക് കടന്നു. ഹംഗറി മറ്റൊരു അതിര്‍ത്തി മാര്‍ഗം കൂടി റേസര്‍ വയറുകള്‍ കൊണ്ട് അടച്ചതോടുകൂടിയാണ് അഭയാര്‍ത്ഥികള്‍ തങ്ങളുടെ ഗതി മാറ്റേണ്ടി വന്നത്. 

അതിര്‍ത്തിയിലെ ചെക്ക് പോയിന്റുകളില്‍ പേര് രേഖപ്പെടുത്തിയതിന് ശേഷം, ഇവരില്‍ ഭൂരിപക്ഷവും ലക്ഷ്യം വെക്കുന്ന ജര്‍മ്മനിയിലേക്കുള്ള യാത്ര തുടരാനായി, സ്ലൊവേനിയന്‍ അധികൃതര്‍ ഇവരെ ആസ്ട്രിയന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കും. അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും സിറിയ, ഇറാഖ്, അഫ്ഘാനിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്. ഹംഗറി ക്രൊയേഷ്യയുമായുള്ള അതിര്‍ത്തി കഴിഞ്ഞ ശനിയാഴ്ച വീണ്ടും അടച്ചിരുന്നു. 

സ്ലൊവേനിയയും ജര്‍മ്മനിയും തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുന്നത് വരെ അഭയാര്‍ത്ഥികളെ ബസിലും ട്രെയിനിലുമായി ഈ അതിര്‍ത്തികളിലേക്ക് കടത്തിനവിടാനാണ് സ്ലൊവേനിയയുടെ തീരുമാനം. മൂന്ന് ലക്ഷം അഭയാര്‍ത്ഥികള്‍ ഈ വര്‍ഷം തങ്ങളുടെ അതിര്‍ത്തി കടന്നെത്തിയതോടെയാണ് അതിര്‍ത്തി അടയ്ക്കാന്‍ ഹംഗറി നിര്‍ബന്ധിതമായത്. ജര്‍മ്മനി അതിര്‍ത്തികള്‍ അടച്ചാല്‍ സ്ലൊവേനിയയയും അതിര്‍ത്തികള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരാവും. 

ഇതിനിടെ ഗ്രീസിനെ ലക്ഷ്യമാക്കി നീങ്ങിയ തങ്ങളുടെ ബോട്ട് മുങ്ങിയതോടെ 16 അഭയാര്‍ത്ഥികള്‍ ടര്‍ക്കി തീരത്ത് മുങ്ങി മരിച്ചു. 25 പേരെ രക്ഷപെടുത്താന്‍ കഴിഞ്ഞു. ഗ്രീക്ക് ദ്വീപിനടുത്ത് റബര്‍ ബോട്ട് തലകീഴായി മറിഞ്ഞ് ഒരു സ്ത്രീയും 3 കുട്ടികളും മരിച്ചു. നാല് ലക്ഷം പേരാണ് ഈ വര്‍ഷം ഗ്രീസില്‍ എത്തിയത്. ലെസ്‌ബോസില്‍ മര ബോട്ടും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും കൂട്ടി ഇടിച്ച് മൂന്നു കുട്ടികളും ഒരു പിഞ്ച് കുഞ്ഞും ഉള്‍പ്പടെ ഏഴ് പേരും മരിച്ചു. 

Scroll To Top