Tuesday September 19, 2017
Latest Updates

സാന്ദ്രയെന്ന ബ്രസീലിയന്‍ യുവതി ഡബ്ലിന്‍ നഗരം വിട്ട് സാവോപോളയ്ക്ക് തിരിച്ച് പോകുന്നത് എന്തു കൊണ്ട്?

സാന്ദ്രയെന്ന ബ്രസീലിയന്‍ യുവതി ഡബ്ലിന്‍ നഗരം വിട്ട് സാവോപോളയ്ക്ക് തിരിച്ച് പോകുന്നത് എന്തു കൊണ്ട്?

ഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തിലെ സമാധാനാന്തരീക്ഷം അനുദിനം വഷളാവുകയാണോ?നഗരത്തില്‍ വിഹരിക്കുന്ന മയക്കു മരുന്നുമാഫിയയും,ട്രാവലര്‍ കമ്മ്യൂണിറ്റിയും,ക്രിമിനലുകളും സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നതില്‍ മുന്നിട്ടു നില്ക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഐറിഷ്‌കാരെക്കാള്‍ ഇക്കൂട്ടര്‍ തിരഞ്ഞു പിടിയ്ക്കുന്നത് കുടിയേറ്റക്കാരേയാണ്.

ഇന്ത്യാക്കാരും ബ്രസീലുകാരും,നൈജീരിയക്കാരുമടങ്ങുന്ന പതിനായിരക്കണക്കിനു കുടിയേറ്റക്കാര്‍ക്ക് പക്ഷേ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രതീകരിക്കാനാവുന്നില്ല.ആരെങ്കിലും പ്രതീകരിക്കാന്‍ എത്തിയാല്‍ തന്നെ അവര്‍ക്ക് സ്വന്തം സമൂഹത്തില്‍ നിന്ന് പോലും പിന്തുണ ലഭിക്കുന്നില്ല.

ഡബ്ലിനിലെ അരക്ഷിതാവസ്ഥയില്‍മനം നൊന്ത് നല്ല ജോലികള്‍ പോലും ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചു പോകുന്നവരും ഏറെ.ബ്രസീലിലെ സാന്തോപോളയില്‍ നിന്നും ഡബ്ലിനില്‍ ജോലി ചെയ്യാനെത്തിയ സാന്ദ്ര കാസ്റ്ററാസിന്റെ കഥ കേള്‍ക്കു ..

വിദഗ്ദരായ പ്രൊഫഷണലുകളുടെ ക്ഷാമം തീര്‍ക്കാന്‍,തിരഞ്ഞു പിടിച്ച് അയര്‍ലണ്ടിലേക്ക് കൊണ്ടുവന്നവരില്‍ ഒരാളായിരുന്നു സാന്ദ്രയെന്ന ഡിജിറ്റല്‍ മീഡിയ പ്രൊഫഷണല്‍. 34 വയസ്സുള്ള ഈ ബ്രസീലിയന്‍ യുവതി ഒരു വര്‍ഷം തികയും മുമ്പേ, അയര്‍ലണ്ടില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപെടാന്‍ പോകുന്നതിന് കാരണം ഒന്നല്ല മൂന്നാണ്.

ഡബ്ലിന്‍ തെരുവുകളില്‍ മൂന്ന് പ്രാവശ്യമാണ് സാന്ദ്ര അക്രമിക്കപ്പെട്ടത്. പിന്നെ കുതിച്ചുയരുന്ന വാടക…മൂന്നാമത്തെ കാരണം മറ്റൊന്നുമല്ല സഹിക്കാന്‍ പറ്റാത്ത ജീവിതച്ചിലവ്. 

മികച്ച ഒരു തൊഴില്‍ അവസരം ഒപ്പം കുറച്ച് പണം സമ്പാദിക്കുക ഇതായിരുന്നു സാന്ദ്രയുടെ ലക്ഷ്യം. പക്ഷേ വാടകയും ജീവിതച്ചിലവും ചേര്‍ന്നപ്പോള്‍ സമ്പാദിക്കല്‍ ഒരു വഴിക്കായി. പണം പോകട്ടെ ഡബ്ലിനിലെ ബസുകളില്‍ കയറാന്‍ പോലും സാന്ദ്രയ്ക്ക് ഭയമാണ്. ഒരു വര്‍ഷത്തെ താമസത്തിനുള്ളല്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ വെച്ച് രണ്ട് തവണ ആക്രമിക്കപ്പെട്ടു, ഒരു തവണ കരണത്ത് അടി കിട്ടിയത്രേ …അസഭ്യവര്‍ഷവും. ഒരിക്കല്‍ ഓ കോണല്‍ സ്ട്രീറ്റില്‍ വെച്ചും സാന്ദ്ര ആക്രമിക്കപ്പെട്ടു. 

ബ്രസീലില്‍ സ്ത്രീകള്‍ വഴിയില്‍ വെച്ച് ഉപദ്രവിക്കപ്പെട്ടാല്‍ അതിന് പ്രധാനകാരണം പണം തട്ടിയെടുക്കാനോ കൊള്ളയടിക്കാനോ ആയിരിക്കും.ഇവിടെ അതിനൊന്നുമല്ല സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്നത് എന്നതാണ് സങ്കടകരം.

ബ്രസീലിലെ ഏറ്റവും പ്രചാരമുള്ള ഒരു മാധ്യമത്തില്‍ കഴിഞ്ഞ മാസം അയര്‍ലണ്ടില്‍ നിന്നും തിരിച്ചെത്തിയ മൂന്നു വിദ്യാര്‍ഥികളുടെ ദാരുണ കഥ പ്രസിദ്ധീകരിച്ചിരുന്നു.ഡബ്ലിനിലെ ഒരേറ്റു മുട്ടലില്‍ അതിലൊരാളുടെ കാഴ്ച്ച നഷ്ട്ടപ്പെട്ടിരുന്നു.

ഡ്രംകോണ്‍ഡ്രയിലെ, ഒരു വാഷിന്‍ മെഷീന്‍ വെക്കാന്‍ പോലും ഇടയില്ലാത്ത തരത്തില്‍ ഇടുങ്ങിയ സ്റ്റുഡിയോ അപ്പാര്‍ട്ടമെന്റിന് കൊടുക്കുന്ന വാടക 680 യൂറോയാണ്. ഭീകരമായ അനുഭവങ്ങള്‍ സമ്മാനിച്ച ബസിലെ ഭയന്ന് കാറ് വാങ്ങാം എന്ന് കരുതിയാലോ 3,000 യൂറോ ഇന്‍ഷ്വറന്‍സിന് മാത്രമാവും.ബ്രസീലില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കാര്‍ ഓടിക്കുന്ന സാന്ദ്രയ്ക്ക് അയര്‍ലണ്ടില്‍ ലേണേഴ്‌സ് പെര്‍മിറ്റ് വേണം എന്നാണത്രേ പറയുന്നത്.താമസിക്കാനോ യാത്രചെയ്യാനോ ഉള്ള സൗകര്യങ്ങള്‍ ഇല്ലാതെ അയര്‍ലണ്ടിന് ആളുകളെ സ്വീകരിക്കാനാവില്ല എന്ന് സാന്ദ്ര ഉറപ്പിച്ചു പറയുന്നു.

പ്രൊഫഷണലുകള്‍ക്ക് അയര്‍ലണ്ട് നല്ലതാണ്, പക്ഷേ പ്രൊഫഷണലുകള്‍ ഇവിടെ ജീവിക്കണമെങ്കില്‍ ഒരുപാട് പണം ഉണ്ടായാലേ പറ്റൂ. മനോഹരമായ പ്രകൃതിയും സ്‌നേഹസമ്പന്നരായ ആളുകളും ഉള്ള ഈ നല്ല സ്ഥലത്ത് നിന്ന് താന്‍ പോകേണ്ടതല്ല എന്നും, അക്രമികളും ഉയര്‍ന്ന ചിലവുമാണ് തന്നെ ഓടിക്കുന്നതെന്നും പറയുന്ന സാന്ദ്ര, ജീവിതച്ചിലവ് കുറഞ്ഞ മറ്റേതെങ്കിലും സ്ഥലം തിരഞ്ഞെടുക്കൂ എന്നാണ് ഇവിടേയ്ക്ക് വരുന്ന പ്രൊഫഷണലുകള്‍ക്ക് സാന്ദ്ര നല്‍കുന്ന ഉപദേശം. 

ഡബ്ലിന്‍ ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ സാന്ദ്ര നല്‍കുന്നത്ര ഇത്രയധികം ക്ലേശങ്ങള്‍ അനുഭവീകരിക്കുന്നില്ലെങ്കിലും നഗരത്തിലെ തെരുവുകളില്‍ മുമ്പുണ്ടായിരുന്ന സൗഹൃദാവസ്ഥയും,സുരക്ഷയും ഇല്ലെന്നത് യാഥാര്‍ഥ്യം.യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന നിലയിലേയ്ക്ക് ഉയരാനൊരുങ്ങുന്ന ഡബ്ലിന്‍, പകിട്ട് വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് എന്നാണ് അധികൃതരും ഗാര്‍ഡയും, നഗരസഭാധികാരികളും പറയുന്നത്.


Scroll To Top