Saturday July 21, 2018
Latest Updates

അയര്‍ലണ്ടിലെ ജീവിതം പൊറുതിമുട്ടി മടങ്ങിപ്പോകുന്ന കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നു:മാന്യമായി ജീവിക്കാന്‍ ആവശ്യമായതൊന്നും ലഭിക്കുന്നില്ലെന്ന് വെളിപ്പെടുത്തല്‍,ഇന്‍ഷുറന്‍സ് ചിലവുകളും ,വാടകയും കുതിച്ചുകയറുമ്പോള്‍ ജോലി തേടി വന്നവര്‍ നട്ടം തിരിയുന്നു

അയര്‍ലണ്ടിലെ ജീവിതം പൊറുതിമുട്ടി മടങ്ങിപ്പോകുന്ന കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നു:മാന്യമായി ജീവിക്കാന്‍ ആവശ്യമായതൊന്നും ലഭിക്കുന്നില്ലെന്ന് വെളിപ്പെടുത്തല്‍,ഇന്‍ഷുറന്‍സ് ചിലവുകളും ,വാടകയും കുതിച്ചുകയറുമ്പോള്‍ ജോലി തേടി വന്നവര്‍ നട്ടം തിരിയുന്നു

ഡബ്ലിന്‍ :മതിയായ ജീവിത സൗകര്യങ്ങള്‍ കണ്ടെത്താനാവാതെ നൂറുകണക്കിന് പേര്‍ അയര്‍ലണ്ട് വിട്ടുപോകുന്നതായി റിപ്പോര്‍ട്ടുകള്‍.അയര്‍ലണ്ടില്‍ ജോലിതേടി കുടിയേറിയ ശേഷം തിരികെ പോകാനുള്ള തീരുമാനം എടുക്കുന്നവരുടെ എണ്ണം ദിവസംതോറും വര്‍ദ്ധിച്ചു വരുന്നതായാണ് വെളുത്തിപെടുത്താല്‍.

ലഭിക്കുന്ന ശമ്പളം കുറവായതും,കുടുംബത്തെ കൂടി ഇവിടെ എത്തിച്ചു ജീവിക്കാനുള്ള സാഹചര്യം കണ്ടെത്താനാവാത്തതുമാണ് ഇവര്‍ കാരണമായി പറയുന്നത്.

ജോലിയും താമസ സൗകര്യവും കണ്ടെത്തലുമാണ് കുടിയേറ്റ ജീവിതത്തിന്റെ ഏറ്റവും ദുര്‍ഘട രംഗങ്ങളെന്ന് ക്രോസ്‌കെയര്‍ മൈഗ്രന്റ് പ്രൊജക്ട് നടത്തിയ സര്‍വെയില്‍ ഇവരില്‍ ചിലര്‍ വ്യക്തമാക്കുന്നു.തിരികെപ്പോയ 400 കുടിയേറ്റക്കാരോട് അവരുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞാണ് ഈ റിപോര്‍ട് തയ്യാറാക്കിയത്.

ചിലര്‍ അപ്രതീക്ഷിത വികാരങ്ങളാല്‍ തിരികെപ്പോകാന്‍ തീരുമാനപ്പെടുക്കുമ്പോള്‍ അന്യനാണെന്ന തോന്നലുണ്ടാക്കുന്നതിന്റെ വേദനയാണ് മറ്റ് ചിലര്‍ക്ക് കാരണം.കുടുംബത്തോടുള്ള ആഴമുള്ള ഇഴയടുപ്പവും തിരികെപ്പോക്ക് അനിവാര്യമാക്കുന്നു.കഠിനമായ കഷ്ടപ്പാടുകളാണ് സ്വന്തം നാട്ടിലേയ്ക്കോ മറ്റുള്ള സ്ഥലങ്ങളിലേയ്‌ക്കോ മടങ്ങാന്‍ കാരണമെന്ന് സര്‍വെ പറയുന്നു.

അവയെ ഇങ്ങനെ ചുരുക്കാം: അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് ചെലവുകളും അതുമായി ബന്ധപ്പെട്ട ചിലവുകളും.(ഡ്രൈവിങ് ലൈസന്‍സ്,നികുതി,കാര്‍ ഇന്‍ഷുറന്‍സ്) പുതുതായി അയര്‍ലണ്ടില്‍ എത്തുന്ന ഒരാള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അധികമാണ്.

സ്പൗസ് വിസയിലും മറ്റും എത്തുന്നവരെ ആകുലപ്പെടുത്തുന്നത് തൊഴില്‍ നിയമങ്ങളാണ്.ജോലി കണ്ടെത്താന്‍ പ്രയാസമില്ലെങ്കിലും വിസ/റസിഡന്‍ഷ്യല്‍ സ്റ്റാറ്റസുകള്‍ ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ മിക്കവരെയും തളര്‍ത്തി കളയുന്നവയാണ്.വിദേശ യോഗ്യതകള്‍ അംഗീകരിക്കാനുള്ള താമസം,താല്‍ക്കാലിക കരാറുകള്‍ ലഭിക്കാനുള്ള നിയമ തടസങ്ങള്‍ എന്നിവയെല്ലാം ഇവയില്‍പ്പെടുന്നു.
താമസസൗകര്യങ്ങള്‍ക്കുള്ള അനിയന്ത്രിതമായ ചിലവാണ് വാടക സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനെക്കാള്‍ ഭീതിപ്പെടുത്തുന്നത്.

ഐറീഷ് സംസ്‌കാരവും ജീവിതവുമായുള്ള കൂടിച്ചേരല്‍,സാമൂഹിക പിന്തുണയും നല്ല ജീവിതവും തിരികെപോകാനുള്ള കാരണമായി പറയുന്നവരും ഏറെയാണ്. ഇവിടെ എത്തിയ ശേഷം ഒറ്റപ്പെട്ടുപോയ അവസ്ഥയാണ്.അവരില്‍ ചിലര്‍ പറയുന്നു.പിന്തുണയ്ക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.

തീരെ ചെറിയ വരുമാനം ഉള്‍പ്പടെയുള്ള വളരെ ദുസ്സഹമായ ജീവിത ചുറ്റുപാടുകളാണ് ആളുകളെ ഇവിടെ കാത്തിരിക്കുന്നതായി കണ്ടെത്തിയത്.തിരിച്ചുപോകുന്ന കുടിയേറ്റക്കാരൊന്നും തന്നെ അയര്‍ലണ്ടിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവരല്ല’-ഐറീഷ് എബ്രോഡ് നെറ്റ് വര്‍കിങ് ഓഫിസര്‍ സാറാ ഓവന്‍ പറയുന്നു.ക്രോസ് കെയറിന്റെ ഈ സര്‍വെ റിപോര്‍ട് ഡബ്ലിനിലെ ഐറീഷ് സിവിക് ഫോറം പ്രകാശനം ചെയ്യും.

Scroll To Top