Saturday December 10, 2016
Latest Updates

പാവം കുടിയേറ്റക്കാര്‍ എന്തുപിഴച്ചു? സാമ്പത്തിക പ്രതിസന്ധിയുള്ള രാജ്യങ്ങളില്‍ കുടിയേറ്റക്കാര്‍ക്കെതിരെ വിദ്വേഷം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

പാവം കുടിയേറ്റക്കാര്‍ എന്തുപിഴച്ചു? സാമ്പത്തിക പ്രതിസന്ധിയുള്ള രാജ്യങ്ങളില്‍ കുടിയേറ്റക്കാര്‍ക്കെതിരെ വിദ്വേഷം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ഗാല്‍വേ: സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യങ്ങളില്‍ കുടിയേറ്റക്കാര്‍ക്കെതിരായ വിദ്വേഷം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ലിമെറിക്ക് സര്‍വകലാശാലയിലെ കെമ്മി ബിസിനസ് സ്‌കൂളിലെ ഗവേഷകരുടെ പഠനത്തിലാണ് കണ്ടെത്തല്‍. യൂറോപ്യന്‍ രാജ്യങ്ങളിലാണ് പഠനം നടന്നത്. 2002 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പൌരന്‍മാരുടെ കുടിയേറ്റക്കാരോടുള്ള സമീപനം വിലയിരുത്തിയാണ് പഠനം നടത്തിയത്. ഇക്കാലയളവില്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മുങ്ങിത്താണ രാജ്യങ്ങളായ അയര്‍ലണ്ട്, സ്‌പെയിന്‍, ഗ്രീസ് എന്നിവടങ്ങളില്‍ കുടിയേറ്റക്കാര്‍ക്കെതിരായ വിദ്വേഷം വര്‍ദ്ധിച്ചതായി കണ്ടെത്തി.

അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചു നിന്ന രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവടങ്ങളില്‍ കുടിയേറ്റക്കാരോട് അനുകൂല കൂടുതല്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതായും കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതാകാം കുടിയേറ്റക്കാര്‍ക്കെതിരായ വിദ്വേഷം വര്‍ദ്ധിക്കുന്നതിന് കാരണമേന്നനു ഗവേഷണത്തിലെ കണ്ടെത്തല്‍. കുടിയേറ്റക്കാര്‍ തങ്ങളുടെ തൊഴില്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്നതായി നാട്ടുകാര്‍ രഹസ്യമായി ചിന്തിക്കുന്നുണ്ടാകാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

യൂറോപ്പില്‍ പ്രധാനമായും സാമ്പത്തിക പ്രതിസന്ധി ബാധിച്ച അയര്‍ലണ്ട്, സ്‌പെയിന്‍, ഗ്രീസ് എന്നീ രാജ്യങ്ങളിലെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി തൊഴിലില്ലായ്മയും രൂക്ഷമായിരുന്നു. 2006 മുതല്‍ 2010 വരെയുള്ള കാലയളവിലാണ് അയര്‍ലണ്ടില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്

Scroll To Top