Friday December 09, 2016
Latest Updates

മിഡ് ലാന്‍ഡ്‌സ് ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ റോസ് കോമണില്‍ 

മിഡ് ലാന്‍ഡ്‌സ് ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ റോസ് കോമണില്‍ 

റോസ് കോമണ്‍:ലോംഗ്‌ഫോര്‍ഡ്,വെസ്റ്റ് മീത്ത്,റോസ് കോമണ്‍,ലെറ്റ്രിം കൌണ്ടികളില്‍ താമസിക്കുന്ന മലയാളികളുടെ ഏകീകൃത സംഘടനയായ മിഡ് ലാന്‍ഡ്‌സ് ഇന്ത്യന്‍ അസോസിയേഷന്‍ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു.

മിഡ് ലാന്‍ഡ്‌സ് ഇന്ത്യന്‍ അസോസിയേഷന് ഒരു സംഘടനയുടെ പ്രവര്‍ത്തനസ്വഭാവം നല്കി കൊണ്ട് ഈ പ്രദേശങ്ങളിലെ മലയാളികളുടെ സര്‍വ്വതോന്‍മുഖമായ ക്ഷേമത്തിനുള്ള പദ്ധതികള്‍ ആരംഭിക്കാനുള്ള തീരുമാനം എടുത്തതിനു ശേഷമുള്ള ആദ്യ പരിപാടിയെന്ന നിലയില്‍ ഇത്തവണത്തെ ക്രിസ്മസ് നവ വത്സരാഘോഷങ്ങളെ ഏറെ ആഹ്ലാദത്തോടെയാണ് ഈ മേഖലയിലെ മലയാളികള്‍ വരവേല്‍ക്കുന്നത്.റോസ് കോമണിലെ ബാലിലീഗ് ബിയാന്‍ഗോ ക്ലബിലാണ് ആഘോഷ പരിപാടികള്‍.

ആഘോഷ പരിപാടികള്‍ക്ക് പ്രാരംഭം കുറിച്ച് ഡിസംബര്‍ 27 ന് ഉച്ചയ്ക്ക് 1.45 ന് ബാലിലീഗ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന നടത്തപ്പെടും.

തുടര്‍ന്ന് ഗാനമേളയും മറ്റു കലാപരിപാടികളും അരങ്ങേറും.റിഫ്രഷ് മെന്റും ക്രിസ്മസ് ഡിന്നറും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ 0870518520,0879593995,087931 3322 എന്നി നമ്പറുകളില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
0879 234091,08729234091,0870608614,0879628715,0894303111mid la

Scroll To Top