Monday December 05, 2016
Latest Updates

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 9 ഉപേക്ഷിച്ചു; വിന്‍ഡോസ് 10 പുറത്തിറക്കി

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 9 ഉപേക്ഷിച്ചു; വിന്‍ഡോസ് 10 പുറത്തിറക്കി

ന്യുയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 ന് ശേഷം വിന്‍ഡോസ് 9 ഒഴിവാക്കി വിന്‍ഡോസ് 10 ഇറക്കി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ചാണ് വിന്‍ഡോസ് 10 മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്. വിന്‍ഡോസ് 8 പുറത്തിറക്കി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിന്‍ഡോസ് പത്തുമായി മൈക്രോസോഫ്റ്റ് രംഗത്ത് വരുന്നത്. വിന്‍ഡോസ് മേധാവി ടെറി മ്യെയ്ര്!സനാണ് വിന്‍ഡോസിന്റെ പത്താം പതിപ്പ് പുറത്തിറക്കിയത്. 

ഡെസ്‌ക്ടോപ്, ടാബ്ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, എക്‌സ്‌ബോക്‌സ് തുടങ്ങി എല്ലാത്തിലും ഒരു പോലെ പിന്തുണയ്ക്കുന്ന പതിപ്പാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്. വിന്‍ഡോസ് 8ന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കമ്പനി ഏറ്റവും പുതിയ പതിപ്പുമായി വിപണിയില്‍ എത്തിയിരിക്കുന്നത്. വിന്‍ഡോസ് ഏഴുമായി താരതമ്യം ചെയ്താല്‍ വിന്‍ഡോസ് 8 ന്റെ പ്രവര്‍ത്തനം സങ്കീര്‍ണ്ണമായിരുന്നു. ഇത് എട്ടാം പതിപ്പിന്റെ ജനപ്രീതി ഇടിച്ചു. കീബോര്‍ഡ്, മൗസ് കണ്‍ട്രോളുകള്‍ ലയിപ്പിച്ചതും സ്റ്റാര്‍ട്ട് ബട്ടണ്‍ ഇല്ലാതിരുന്നതും വിന്‍ഡോസ് 8 ന്റെ ജനപ്രീതി ഇടിയാന്‍ കാരണമായി. 

വിന്‍ഡോസ് 8 നെതിരെ ഉയര്‍ന്ന പരാതികള്‍ പരിഹരിച്ചാണ് വിന്‍ഡോസ് 10 പുറത്തിറക്കിയത്. വിന്‍ഡോസ് 7, എക്‌സ്പി എന്നിവയുടെ സവിശേഷതകളും 8 ന്റെ സവിശേഷതകളും സമന്വയിപ്പിച്ചാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 അണിയിച്ചൊരുക്കിയിരിക്കുന്നത്. അതേസമയം നേരത്തെ പ്രഖ്യാപിച്ചിരുന്ന വിന്‍ഡോസ് 9 ഉപേക്ഷിക്കാനുള്ള കാരണം മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിട്ടില്ല.

Scroll To Top