Tuesday September 19, 2017
Latest Updates

പുതിയ സ്മാര്‍ട്ട് ഫോണുകളുമായി മൈക്രോസോഫ്റ്റ്

പുതിയ സ്മാര്‍ട്ട് ഫോണുകളുമായി മൈക്രോസോഫ്റ്റ്


മൈക്രോ സോഫ്റ്റ് ലൂമിയ സ്മാര്‍ട്ട് ഫോണുകളുടെ പുതിയ നിര പുറത്തിറക്കി. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ മൂന്ന് ഫോണുകളാണ് വിപണിയിലേക്ക് നല്‍കിയത്. 549 തും 649 തും ഡോളര്‍ വിലയുള്ള ലൂമിയ 950, 950 എക്‌സ് എല്‍, കൂടാതെ 139 ഡോളര്‍ വിലയുള്ള ലൂമിയ 550 എ്ന്നിവ നവംബര്‍ മുതല്‍ കടകളില്‍ ലഭിക്കും.  5.2 ഡിസ്‌പ്ലേയും ഹെക്‌സാ കോര്‍ പ്രോസസറും ലൂമിയ 520 ന്റെ പ്രത്യേകതകളാണ്. ഇതിലും വലിപ്പമുള്ള 950 എക്‌സ് എല്‍ ന്റെ ഡിസ്‌പ്ലേ 5.7 ഇ്ഞ്ചുള്ളതാണ് ഒപ്പം ഓക്ടോ കോര്‍ ചിപ്പും ഇതിലുണ്ട്. 

പുതിയ സര്‍ഫസ് പ്രോ ടാബ് ലറ്റ് അതിന്റെ വെയറബിള്‍ ഫിറ്റ്‌നസ് ട്രാക്കറിന്റെ അപഡേറ്റഡ് വെര്‍ഷന്‍, വിന്‍ഡോസ് 10 ല്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ സോഫ്റ്റ് ബാന്‍ഡ് എന്നിവയും മൈക്രോ സോഫ്റ്റിന്റെ പുറത്തിറക്കിയ ഉല്‍പ്പന്നങ്ങളില്‍പ്പെടുന്നു. പുതിയ സര്‍ഫസ് പ്രോ 4 ടാബ് ലറ്റുകള്‍ വലിപ്പമുണ്ടെങ്കിലും കനവും ഭാരവും കുറഞ്ഞ് ആകര്‍ഷകമായവയാണ്. ആറാം തലമുറയില്‍പ്പെട്ട ഇന്റല്‍ കോര്‍ പ്രോസസറും 16 ജിബി റാമും 1 റ്റി ബിബി സ്റ്റോറേജും ഇതിന്റെ പ്രത്യേകതകള്‍ ആണ്. 12.3 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനില്‍ ഓരോ ഇഞ്ചിലും 267 പിക്‌സല്‍ ഉണ്ടാവും. 249 ഡോളര്‍ വിലയുളള മൈക്രോ സോഫ്റ്റ് ബാന്‍ഡ് 2, ഉപയോഗിക്കുന്നവരുടെ ശാരീരിക ക്ഷമതയും വ്യായാമത്തി്‌ന്റെ അളവും തിരിച്ചറിയാന്‍ സഹായിക്കുന്നു. 

ആപ്പിളും സാംസംഗും കൈയടക്കി വെച്ചിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ് ലറ്റ് വിപണികളുടെ നല്ല ഒരു പങ്ക് നേടിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റ് ജൂലൈയില്‍ വിന്‍ഡോസ് 10 പുറത്ത് ഇറക്കിയത്.

Scroll To Top