Saturday January 20, 2018
Latest Updates

മൈക്രോസോഫ്റ്റ് 26.2 ബില്ല്യണ്‍ ഡോളറിന് ലിങ്ക്ഡ് ഇന്നിനെ ഏറ്റെടുക്കുന്നു

മൈക്രോസോഫ്റ്റ് 26.2 ബില്ല്യണ്‍ ഡോളറിന് ലിങ്ക്ഡ് ഇന്നിനെ ഏറ്റെടുക്കുന്നു

സോഫ്റ്റ് വെയര്‍ ലോകത്തെ അതികായരായ മൈക്രോസോഫ്റ്റ്, പ്രൊഫഷണല്‍ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇന്നിനെ ഏറ്റെടുക്കുന്നു. 26.2 ബില്ല്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍. ഏകദേശം 433 മില്ല്യണ്‍ പ്രൊഫഷണലുകളാണ് ലിങ്ക്ഡ് ഇന്നില്‍ അക്കൗണ്ട് എടുത്തിട്ടുള്ളത്. മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണ് ഇത്.

ഈ ഏറ്റെടുക്കല്‍ രണ്ടു കമ്പനികള്‍ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. തങ്ങളുടെ ഔട്ട്‌ലുക്ക് മെയില്‍ പോലുള്ള സേവനങ്ങളിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഏറ്റെടുക്കല്‍ വഴി മൈക്രസോഫ്റ്റിനു കഴിയും. അതേസമയം മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിക്കുന്ന 1.2 ബില്ല്യണ്‍ ആളുകളെ ആകര്‍ഷിക്കാന്‍ ലിങ്ക്ഡ് ഇന്നിനും സാധിക്കും.

ഡബ്ലിനില്‍ 1900 ജോലിക്കാരാണ് മൈക്രോസോഫ്റ്റിന് വേണ്ടി ജോലി ചെയ്യുന്നത്.ലിങ്ക്ഡ് ഇന്നിന്റെ ഡബ്ലിന്‍ ഓഫിസില്‍ ആയിരം പേരും.

Scroll To Top