Sunday December 04, 2016
Latest Updates

മൈക്രോസോഫ്റ്റ് ലൈവ്‌ലൂപ്പിനെ ഏറ്റെടുത്തു

മൈക്രോസോഫ്റ്റ് ലൈവ്‌ലൂപ്പിനെ ഏറ്റെടുത്തു

ഓഫീസ് മൊബൈല്‍ ആപ്പായ ലൈവ്‌ലൂപ്പിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ആപ്പാണിത്. ഓഫീസ് ആപ്ലിക്കേഷനുകള്‍ക്കെല്ലാം സമാനമായ ആശയങ്ങള്‍ വികസിപ്പിക്കാന്‍ ലൈവ്‌ലൂപ്പ് ടീമിനെ സ്വാഗതം ചെയ്യുന്നതായി മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് സ്റ്റാര്‍ട്ട്അപ്പായിരുന്നു ലൈവ്‌ലൂപ്പ്. എത്ര തുകയ്ക്കാണ് ഈ ഏറ്റെടുക്കല്‍ എന്ന കാര്യത്തില്‍ ഇരു കമ്പനികളും വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല.

കമ്പനി മൈക്രോസോഫ്റ്റ് ഏറ്റെടുത്ത സാഹചര്യത്തില്‍ പുതിയ ഉപയോക്താക്കളെ സ്വീകരിക്കില്ലെന്നും ഏപ്രില്‍ 24ന് മുന്‍പ് ഡേറ്റാ ബാക്കപ്പ് എടുക്കണമെന്നും ലൈവ്‌ലൂപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മൈക്രോസോഫ്റ്റ് സണ്‍റൈസ് എന്ന കലണ്ടര്‍ മൊബൈല്‍ ആപ്പ് ഏറ്റെടുത്തത്. അതിന് മുന്‍പ് ഡിസംബറിലായിരുന്നു ഇമെയില്‍ ആപ്പായ അകൊപ്ലിയെ ഏറ്റെടുത്തത്. മൈക്രോസോഫ്റ്റിന്റെ ഏറ്റെടുക്കല്‍ പട്ടികയിലെ ഏറ്റവും പുതിയ പേരാണ് ലൈവ്‌ലൂപ്പ്‌

Scroll To Top