Friday January 19, 2018
Latest Updates

മൈക്രോമാക്‌സിന്റെ 20 ശതമാനം ഓഹരി ചൈനീസ് കമ്പനി ഏറ്റെടുക്കുന്നു

മൈക്രോമാക്‌സിന്റെ 20 ശതമാനം ഓഹരി ചൈനീസ് കമ്പനി ഏറ്റെടുക്കുന്നു

മുംബൈ: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ മൈക്രോമാക്‌സിന്റെ 20 ശതമാനം ഓഹരികള്‍ ജാപ്പനീസ് ടെലികോം കമ്പനി സോഫ്റ്റ് ബാങ്ക് ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ച് ഇരു കമ്പനികള്‍ക്കിടയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ആകെ 60,000 കോടി രൂപയുടെ ഓഹരികള്‍ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 500 കോടി ഡോളറിന്റെ ആസ്തിയാണ് മൈക്രോമാക്‌സിന് കണക്കാക്കുന്നത്.

അതേസമയം, ഏറ്റെടുക്കലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ മൈക്രോമാക്‌സും സോഫ്റ്റ് ബാങ്കും പ്രതികരിച്ചിട്ടില്ല. ചെലവുകുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുന്ന മൈക്രോമാക്‌സ് ഇന്ത്യയില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങുമായി കടുത്ത മത്സരമാണ് കാഴ്ച വക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പനയില്‍ ചില അവസരങ്ങളില്‍ സാംസങിനെ കടത്തിവെട്ടുന്ന പ്രകടനമായിരുന്നു മൈക്രോമാക്‌സ് കാഴ്ച്ച വെച്ചത്.

അഫോര്‍ഡബിള്‍ ബജറ്റ് ഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളുടെ എല്ലാ ഫീച്ചറുകളുമുള്ള ചെലവു കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്നിവയാണ് മൈക്രോമാക്‌സിന്റെ യുഎസ്പി. ഇന്ത്യന്‍ വിപണിയില്‍ ഇത് നന്നായി മാര്‍ക്കറ്റ് ചെയ്യാനും വിപണി കീഴടക്കാനും മൈക്രോമാക്‌സിന് സാധിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വികസന പദ്ധതികളുടെ ഭാഗമായി ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നത്.

Scroll To Top