Monday December 05, 2016
Latest Updates

മാര്‍കറ്റ് പിടിക്കാന്‍ വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുമായി മൈക്രോമാക്‌സ്

മാര്‍കറ്റ് പിടിക്കാന്‍ വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുമായി മൈക്രോമാക്‌സ്

ഈയടുത്താണ് സാംസങ്ങിനെ തള്ളി ഇന്ത്യന്‍ വിപണിയില്‍ എറ്റവുമധികം ഫോണ്‍ വില്‍ക്കുന്ന കമ്പനിയായി മൈക്രോമാക്‌സ് മാറിയത്. മികച്ച ഫോണുകള്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്നു എന്നത് തന്നെയാണ് കാരണം. എന്തായാലും ഇതു തിരിച്ചറിഞ്ഞ് തങ്ങളുടെ വിപണന തന്ത്രം തുടരാനാണ് മൈക്രോമാക്‌സിന്റെ തീരുമാനം. പുതുതായി പുറത്തിറങ്ങിയ ഫോണുകള്‍ ഉദാഹരണം.

വിപണിയില്‍ തങ്ങള്‍ക്ക് മികച്ച നേട്ടമുണ്ടാക്കി തന്ന കാന്‍വാസ് സീരിസിലെ എറ്റവും പുതിയ വെര്‍ഷന്‍ കാന്‍വാസ് സ്പാര്‍ക്ക് ആണ് കമ്പനി പുതിതുതായി അവതരിപ്പിച്ചിരിക്കുന്നത്. 4,999 രൂപ വിലയുള്ള ഫോണില്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ലോലീപോപ്പ് 5 ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ലോലീപോപ്പില്‍ കമ്പനി പുറത്തിറക്കുന്ന ഏറ്റവും വിലകുറഞ്ഞ ഫോണായി സ്പാര്‍ക്ക് മാറി.

4.7 ഇഞ്ച് എച്ച് ഡി ഗൊറില്ല ഗ്ലാസ്3 ഡിസ്‌പ്ലെയുള്ള ഫോണ്‍ 1.3 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുക. പിന്നില്‍ 8 എം പി ക്യാമറയും മുന്നില്‍ രണ്ട് എം പി മുന്‍ ക്യാമറയുമാണുണ്ടാവുക. ഒരു ജിബി റാമും എട്ട് ജിബി ഇന്റേര്‍ണല്‍ മെമ്മറിയുമുണ്ടാവും.
2000 എം എച്ച് ബാറ്ററി 335 സ്റ്റാന്‍ഡ്‌ബൈ ടൈമും ഒമ്പത് മണിക്കൂര്‍ ടോക്‌ടൈമും ഫോണിന് നല്‍കുന്നു.

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ്ഡീലിലൂടെയാണ് ഫോണ്‍ ലഭ്യമാവുക. ഫഌഷ് സേല്‍ മോഡലിലായിരിക്കും വില്‍പന. കുറഞ്ഞ വിലയില്‍ മികച്ച സൗകര്യങ്ങളോടെ എത്തുന്ന ഫോണ്‍ തങ്ങളുടെ മാര്‍ക്കറ്റ് ഓഹരിയില്‍ വന്ന ചെറിയ ഇടിവിനെ മറികടക്കാന്‍ സഹായിക്കുമെന്ന വിശ്വാസത്തിലാണ് കമ്പനി.

 

Scroll To Top