Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ ബ്ലേഡ് കമ്പനിക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വായ്പ നല്‍കും 

അയര്‍ലണ്ടില്‍ ബ്ലേഡ് കമ്പനിക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വായ്പ നല്‍കും 

ഡബ്ലിന്‍ :കൊള്ളപലിശക്കാരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ക്രഡിറ്റ് യൂണിയനുകള്‍ വഴി കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ ഐറിഷ് സര്‍ക്കാര്‍ പദ്ധതി തയാറാക്കി.ഇതനുസരിച്ച് കുടുംബം ഒന്നിന് 1000 യൂറോ വീതം നല്‍കാനുള്ള പൈലറ്റ് പദ്ധതി അടുത്ത മാസം ആരംഭിക്കും.

മൈക്രോ ലോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പാണ് നടപ്പിലാക്കുന്നത്.രാജ്യത്തെ പ്രൈവറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ 188 ശതമാനം വരെയാണ് വാര്‍ഷിക പലിശ ഈടാക്കുന്നത്.ഇതിനു പകരം 12 ശതമാനം പലിശയ്ക്കാണ് ക്രഡിറ്റ് യൂണിയനുകള്‍ വഴി സര്‍ക്കാര്‍ ലോണുകള്‍ വിതരണം ചെയ്യുന്നത്.

ലോണ്‍ തിരിച്ചടവ് മുടക്കിയാല്‍ അവരുടെ സോഷ്യല്‍ വെല്‍ഫയര്‍ പേമന്റില്‍ നിന്നും തിരിച്ചു പിടിയ്ക്കും എന്നതിനാല്‍ ലോണ്‍ തുക തിരിച്ചു ലഭിക്കും എന്നഉറപ്പ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ക്രഡിറ്റ് യൂണിയനുകള്‍ക്ക് നല്കിയിട്ടുണ്ട്.

പൈലറ്റ് പദ്ധതിയ്ക്ക് ശേഷം കൂടുതല്‍ ക്രഡിറ്റ് യൂണിയനുകള്‍ വഴി മൈക്രോ ലോണ്‍ സ്‌കീം വിപുലീകരിക്കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

Scroll To Top