Tuesday December 06, 2016
Latest Updates

മൂല്യം കുറയുന്ന യൂറോയെ കൈവിട്ട് ഐറിഷ് ധനമന്ത്രി :സ്വകാര്യ നിക്ഷേപങ്ങള്‍ സ്വര്‍ണ്ണത്തിലേയ്ക്ക് മാറ്റിയ നൂനനെതിരെ വിമര്‍ശനം 

മൂല്യം കുറയുന്ന യൂറോയെ കൈവിട്ട് ഐറിഷ് ധനമന്ത്രി :സ്വകാര്യ നിക്ഷേപങ്ങള്‍ സ്വര്‍ണ്ണത്തിലേയ്ക്ക് മാറ്റിയ നൂനനെതിരെ വിമര്‍ശനം 

ഡബ്ലിന്‍ :യൂറോയുടെ മൂല്യം തകര്‍ച്ചയുടെ പാതയിലായിരിക്കെ ധനമന്ത്രി മൈക്കിള്‍ നൂനന്‍ ! തന്റെ സ്വകാര്യ നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് മാറ്റി. തന്റെ ഷെയറുകളെല്ലാം വിറ്റ് എസ്പിഡിആറിന്റെ ഗോള്‍ഡ് ഷെയറുകളില്‍ നിക്ഷേപം നടത്തിയതായി ഐറിഷ് !പാര്‍ലിമെന്റിലാണ് നൂനന്‍ വെളിപ്പെടുത്തിയത്. യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം പ്രകടമായതോടെയാണ് മന്ത്രിയുടെ നീക്കം.

ഐറിഷ് പാര്‍ലിമെന്റിലെ അംഗങ്ങള്‍ 13000 യൂറോയ്ക്ക് മുകളിലുള്ള സ്വകാര്യ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം. സ്വന്തം നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റുക വഴി ധനമന്ത്രി തന്നെ ഭാവിയില്‍ വരാനിരിക്കുന്ന വന്‍ സാമ്പത്തിക തകര്‍ച്ചയെ കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.വിലക്കയറ്റ കാലത്തും അല്ലാത്തപ്പോഴും സ്വര്‍ണം ഒരു നല്ല നിക്ഷേപമാണ്. എസ്പിഡിആര്‍ ഗോള്‍ഡ് ഷെയര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിന്റെ (ഇടിഎഫ്) ഓഹരികള്‍ ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിരക്കിലാണെന്നിരിക്കെയാണ് മന്ത്രിയുടെ നിക്ഷേപമാറ്റം. ലൈക്‌സോര്‍ യൂറോ സ്‌റ്റോക്‌സിലിറക്കിയ 50 ഇടിഎഫുകളാണ് മന്ത്രി എസ്പിഡിആറിലേക്ക് മാറ്റിയത്.

പോര്‍ച്ചുഗീസ് കറന്‍സിയിലേക്കും ധനമന്ത്രി തന്റെ സ്വകാര്യ ഓഹരികള്‍ മാറ്റിയിട്ടുണ്ട്. 4.35 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന 2017 ഒക്ടോബറിലെ സര്‍ക്കാര്‍ ബോണ്ടുകളാണ് മന്ത്രി വാങ്ങിയത്. യൂറോപില്‍ താരതമ്യേന സാമ്പത്തിക മുന്നേറ്റം കാഴ്ച്ചവെക്കുന്ന രാജ്യമാണ് പോര്‍ച്ചുഗല്‍.

യൂറോയെ കൈയ്യൊഴിഞ്ഞുള്ള മന്ത്രിയുടെ സ്വകാര്യ നീക്കങ്ങള്‍ പരെക്കെ ചര്‍ച്ചയായിട്ടുണ്

Scroll To Top