Friday December 09, 2016
Latest Updates

ബ്രെക്സിറ്റിനെ അവഗണിച്ചു,ഇത് വിഡ്ഢിത്തം നിറഞ്ഞ ചൂതാട്ടം’:ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മൈക്കല്‍ മാര്‍ട്ടിന്‍

ബ്രെക്സിറ്റിനെ അവഗണിച്ചു,ഇത് വിഡ്ഢിത്തം നിറഞ്ഞ ചൂതാട്ടം’:ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മൈക്കല്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍:ബ്രെക്സിറ്റിനെ നേരിടിനായി യാതൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയല്ല എന്ന ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്റെ വിമര്‍ശനം. കറന്‍സിയുടെ അസ്ഥിരതയ്ക്ക് പരിഹാരം കാണാനുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നതില്‍ ബജറ്റ് പരാജയപ്പെട്ടു. ‘ഒരു വിഡ്ഢിത്തം നിറഞ്ഞ ചൂതാട്ടം’ എന്നാണ് മാര്‍ട്ടിന്‍ ബജറ്റിനെ വിശേഷിപ്പിച്ചത്.

അതേസമയം കഴിഞ്ഞ 50 വര്‍ഷത്തനിടെ അയര്‍ലണ്ട് നേരിടുന്ന ഏറ്റവും വലിയ സാമ്പത്തികമായ വെല്ലുവിളിയാണ് ബ്രെക്സിറ്റ് എന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞു. ജൂണില്‍ നടന്ന ബ്രെക്സിറ്റ് റഫറണ്ടം ആശയക്കുഴപ്പത്തിനും, അസ്ഥിരതയ്ക്കും കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുകെയുമായും നോര്‍ത്തേണ്‍ അയര്‍ലണ്ടുമായും നല്ല ബന്ധം തുടരുന്നതിനാണ് അയര്‍ലണ്ട് പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോയ്ക്കെതിരെ സ്റ്റെര്‍ലിങ്ങിന്റെ മൂല്യമിടിയുന്നതിനാല്‍ ഇത് കയറ്റുമതിയെ ബാധിക്കുന്നുവെന്നും, ഈ പ്രസ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll To Top