Thursday September 21, 2017
Latest Updates

കൊല്ലപ്പെടുമെന്നു ഭയപ്പെടുന്നതായുള്ള മൈക്കിള്‍ ജാക്സന്റെ കുറിപ്പുകള്‍ പുറത്ത്.

കൊല്ലപ്പെടുമെന്നു ഭയപ്പെടുന്നതായുള്ള മൈക്കിള്‍ ജാക്സന്റെ കുറിപ്പുകള്‍ പുറത്ത്.

ന്യൂയോര്‍ക്ക് :കൊല്ലപ്പെടുമെന്നു ഭയപ്പെടുന്നതായി രേഖപ്പെടുത്തിയ പോപ് രാജാവ് മൈക്കിള്‍ ജാക്സന്റെ കുറിപ്പുകള്‍ പുറത്ത്.മരണത്തെ ഭയപ്പെടുത്തുന്നുവെന്നു സൂചിപ്പിക്കുന്ന കുറിപ്പുകളും പുറത്തുവന്നിട്ടുണ്ട്.കൊല്ലപ്പെടുമെന്നു സൂചിപ്പിക്കുന്ന എഴുത്ത് ആദ്യമായാണ് പുറത്തുവരുന്നത്.
മരണത്തിനു ആഴ്ചകള്‍ക്കു മുമ്പ് എഴുതിയതെന്നു കരുതുന്ന കുറിപ്പില്‍’അവരെന്നെ കൊല്ലാന്‍ ശ്രമിക്കുന്നു’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മറ്റൊരു കുറിപ്പില്‍ ജീവിതത്തെ ഭയക്കുന്നതായും മറ്റൊന്നില്‍ ‘എന്റെ വിവര പ്പട്ടികയ്ക്കായി സിസ്റ്റം എന്നെ കൊല്ലും’ എന്നും പറയുന്നു.ജര്‍മന്‍ ബിസിനസ്സുകാരനും രണ്ടു ദശാബ്ദക്കാലം ജാക്സന്റെ ആത്മമിത്രവുമായിരുന്ന മൈക്കിള്‍ ജേക്കബ്ഷാഹന് (34) അയച്ച കത്തുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഇദ്ദേഹത്തിന്റെ അടുത്തിടെ പുറത്തുവരുമെന്നു കരുതുന്ന അഭിമുഖത്തില്‍ 2009ല്‍ എത്ര വേദനാജനകമായാണ് പോപ് രാജാവ് ജീവിച്ചതെന്നു വെളിപ്പെടുത്തുമെന്നറിയുന്നു.

ജേക്കബ് ഷാഹന്‍ തന്റെ 11ാം വയസ്സിലാണ് ജാക്സന്റെ സുഹൃത്താകുന്നത്.അമേരിക്കയില്‍ ജാക്സണെ കാണൊനെത്തിയപ്പോഴാണ് ഈ കത്തുകള്‍ നല്‍കിയത്.ആരേയാണ് കത്തില്‍ ഉദ്ദേശിക്കുന്നതെന്നത് അവ്യക്തമാണ്.ഒരു കത്തില്‍ ‘എഇജി വല്ലാതെ എന്നില്‍ സമ്മര്‍ദം ചെലുത്തുന്നു.എന്തോ വല്ലാതെ തോന്നുന്നു.എന്റെ ജീവിതത്തെ ഭയപ്പെടുകയാണ്. ജോസഫ് നാളെ വിളിക്കൂ’എന്നു പ്രമോട്ടറോട് സന്ദേശത്തില്‍ ജാക്സന്‍ പറയുന്നുണ്ട്.

Scroll To Top