Sunday October 22, 2017
Latest Updates

ലിമെറിക്കില്‍’മൈക്ക’ പൊന്നോണം പ്രൗഢ ഗംഭീരമായി

ലിമെറിക്കില്‍’മൈക്ക’ പൊന്നോണം പ്രൗഢ ഗംഭീരമായി

ലീമെറിക്ക് :ലിമെറിക്കിലെ സാംസ്‌കാരിക സംഘടനയായ മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 16ന് ന്യൂപോര്‍ട്ട് കമ്മ്യൂണിറ്റി ഹാളിന്റ കമനീയ അകത്തളത്തില്‍ അരങ്ങേറിയ ഓണാഘോഷം, ”പൊന്നോണം 2017” കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായി.

താലപ്പൊലിയുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ മാവേലി തമ്പുരാന്റെ വരവേല്‍പ്പ്, അത്തപൂക്കളം, പുലികളി, പുരുഷന്‍മാരുടേയും സ്ത്രീകളുടേയും തിരുവാതിര, ഓണപ്പാട്ട്, വടംവലിമത്സരം, നാടന്‍ കലാകായിക മല്‍സരങ്ങള്‍ എന്നിവ ഏറെ ഹൃദ്യമായി. നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കന്മാരുടെ കസേരകളി ഏവര്‍ക്കും ഒരു നവ്യാനുഭവമായിരുന്നു.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ്, ബോബി ലൂക്കോസ് സ്വാഗതം അരുളി. റവ.ഫാ. റോബിന്‍ തോമസ് ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രജകളെ കാണാനെത്തിയ മാവേലിത്തമ്പുരാന്‍ കുശലം അന്വേഷിക്കാന്‍ മറന്നില്ല. മാതാപിതാക്കന്‍മാരുടെ നിറസാന്നിധ്യം വേദിയെ ധന്യമാക്കി. ട്രഷറര്‍ റേ ഡാനിയേല്‍ കണക്ക് അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങള്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി, ബിനു ചാക്കോ റിപ്പോര്‍ട്ട് അവതരണവും കൃതജ്ഞതയും അര്‍പ്പിച്ചു. 2017-18-ലെ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ കൊടിയിറങ്ങി.

വാര്‍ത്ത: റ്റിജു ജോസഫ് ( പബ്ലിക് റിലേഷന്‍സ് )

Scroll To Top