Saturday July 22, 2017
Latest Updates

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ ഇന്ന്

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍  ഇന്ന്

ലിംറിക്ക് : മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ 2017 ജനുവരി 7 ശനി(ഇന്ന്)വൈകുന്നേരം 3 മണി മുതല്‍ ന്യൂപോര്‍ട്ട് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തപ്പെടുന്നു.

അമൃത ടിവിയിലൂടെ നമ്മുടെ മനംകവര്‍ന്ന കുമാരി സപ്തരാമന്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിക്കും.കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്ത സംഗീത കലാപരിപാടികള്‍, കുട്ടികള്‍ക്ക് സാന്റയുടെ ക്രിസ്മസ് സമ്മാനങ്ങള്‍, ക്രിസ്മസ് ഡിന്നര്‍ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മൈക്കയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബോബി ലൂക്കോസ്:(പ്രസിഡണ്ട്)0851123658
ബിനു ചാക്കോ:(സെക്രട്ടറി)0877673254

ഐറിഷ് മലയാളി ന്യൂസ്

Scroll To Top