Saturday December 10, 2016
Latest Updates

ഡബ്ലിനിലെ മെട്രോ ഹെറാള്‍ഡ് നിര്‍ത്തലാക്കുന്നു

ഡബ്ലിനിലെ മെട്രോ ഹെറാള്‍ഡ് നിര്‍ത്തലാക്കുന്നു

ഡബ്ലിന്‍: ഡബ്ലിനിലെ ബസുകളിലും,ട്രെയിനുകളിലും അടക്കം സൌജന്യമായി വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ടാബ്ലോയിഡ് ദിനപ്പത്രമായ മെട്രോ ഹെറാള്‍ഡ് നിര്‍ത്തലാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പത്രം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.വെള്ളിയാഴ്ച വരെയേ പത്രം പുറത്തിറങ്ങൂ. മെട്രോ ഹെറാള്‍ഡിന്റെ അവസാന പകര്‍പ്പ്വെള്ളിയാഴ്ച പുറത്തിറങ്ങുമെന്ന് പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനായ ഗോമെട്രോ ഡോട്ട് ഐഇ സ്ഥിരീകരിച്ചു.

ആയിരക്കണക്കിന് ഡബ്ലിന്‍ നിവാസികളാണ് സൗജന്യമായി വിതരണം ചെയ്തുകൊണ്ടിരുന്ന ഈ പത്രത്തിലൂടെ മാത്രം ദിന വൃത്താന്തങ്ങള്‍ അറിഞ്ഞു കൊണ്ടിരുന്നത്.ട്രാഫിക്ക് സിഗ്‌നലുകളില്‍ മഞ്ഞക്കോട്ടുമിട്ട് സൗജന്യ സേവനം നടത്തിക്കൊണ്ടിരുന്ന പത്രവിതരണക്കാരെയും തിങ്കളാഴ്ച്ച മുതല്‍ കാണില്ല 

പത്രത്തിലെ പതിമൂന്ന് സ്ഥിര ജീവനക്കാരെയും ഫോര്‍റ്റുന്‍ഗ്രീന്‍ പബ്ലിക്കേഷനില്‍ പുനര്‍ നിയമിക്കും. എന്നാല്‍ പത്രത്തിന്റെ പാര്‍ട്ട് ടൈം പത്ര വിതരണ
ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഐറിഷ് ടൈംസ് ലിമിറ്റഡ്, ഡിഎംജി മീഡിയഎന്നീ ഗ്രൂപ്പുകളുടെ സംയുക്ത ഉടമസ്ഥതയിലുള്ള പത്രമാണ് മെട്രോ ഹെറാള്‍ഡ്. ഐറിഷ് ഡെയിലി മെയ്ല്‍, ഇന്‍ഡിപ്പെന്‍ഡന്റ് ന്യൂസ് തുടങ്ങിയവയും ഈ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളാണ്.

2005 ല്‍ മെട്രോ ആയാണ് ഈ പത്രം ആരംഭിച്ചത്. പിന്നീട് 2008 ല്‍ ഹെറാള്‍ഡുമായി ലയിപ്പിച്ച് മെട്രോ ഹെറാള്‍ഡ് ആക്കുകയായിരുന്നു. പത്രം പ്രസിദ്ധീകരണം നിര്‍ത്താനുള്ള തീരുമാനം ദുഖകരമാണെന്ന് ഫോര്‍റ്റുനുഗ്രീന്‍ പബ്ലിക്കേഷന്‍ എംഡി പോള്‍ ക്രോസ്ബി പറഞ്ഞു.

Scroll To Top