Wednesday May 23, 2018
Latest Updates

മെറ്റ് ലൈഫ് ഗോള്‍വേയിലേയ്ക്ക്,200 പേര്‍ക്ക് ജോലി

മെറ്റ് ലൈഫ് ഗോള്‍വേയിലേയ്ക്ക്,200 പേര്‍ക്ക് ജോലി

ഡബ്ലിന്‍:അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ മെറ്റ് ലൈഫ് ഗോള്‍വേയിലേയ്ക്ക്. ഇവിടെ ആരംഭിക്കുന്ന ഗ്ലോബല്‍ ടെക്നോളജി ക്യാംപസ് വഴി 200 പേര്‍ക്ക് മെറ്റ് ലൈഫ് ജോലി നല്‍കും.ഐടി ജോലികള്‍ക്കായുള്ള റിക്രൂട്ട്മെന്റ് ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

കണ്‍സ്യൂമര്‍ ബിസിനസ് നടത്തുന്നില്ലെങ്കിലും 2006 മുതല്‍ മെറ്റ് ലൈഫ് അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡബ്ലിനിലെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇപ്പോള്‍ത്തന്നെ 300 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഗോള്‍വേയിലെ പുതിയ ടെക്നോളജി ക്യാംപസ്, മെറ്റ് ലൈഫിന്റെ ആഗോള ബിസിനസിനെ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും. 2017 പകുതിയോടെയാകും ഓഫിസ് പ്രവര്‍ത്തനമാരംഭിക്കുക.

Scroll To Top