Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ ഉല്‍ക്കാ പതനം വന്‍ നാശത്തിന് വഴിയൊരുക്കുമെന്ന മാധ്യമ റിപ്പോര്‍ട്ട് പരിഭ്രാന്തി പരത്തുന്നു 

അയര്‍ലണ്ടില്‍ ഉല്‍ക്കാ പതനം വന്‍ നാശത്തിന് വഴിയൊരുക്കുമെന്ന മാധ്യമ റിപ്പോര്‍ട്ട്  പരിഭ്രാന്തി പരത്തുന്നു 

ഡബ്ലിന്‍:മഹാദുരന്തം വിതച്ചു കൊണ്ട് അയര്‍ലണ്ടിന്റെ തെക്ക് കിഴക്കന്‍ തീരത്ത് ഒരു ഉല്‍ക്ക ആഞ്ഞ് പതിക്കുമെന്ന വാര്‍ത്ത പരിഭ്രാന്തി  പരത്തുന്നു. ‘ ദി ജേര്‍ണല്‍’ ആണ് ഐറിഷ് നാഷണല്‍ വെതര്‍ സെര്‍വ്വീസ് റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടി എന്ന അവകാശവാദത്തോടെ ഇത്തരം ഒരു വാര്‍ത്ത പ്രസിദ്ധികരിച്ചത്. ഐറിഷ് തീരത്ത് നിന്ന് എത്ര ഉള്ളിലേയ്ക്ക് മാറിയാവും ഉല്‍ക്കാപതനം എന്നതിനെ ആശ്രിയിച്ചിരിക്കും നാശത്തിന്റെ അളവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ശൂന്യാകാശത്തിലൂടെ സഞ്ചരിക്കുന്ന ഈ ചെറിയ പാറയോ ലോഹമോ ആകാവുന്ന വസ്തു അന്തരീക്ഷത്തില്‍ വെച്ച് കത്തിമാറിയില്ലെങ്കില്‍, അതിന്റെ പതനം വലിയ നാശം വിതയ്ക്കുമെന്നുമാണ് ബ്ലസിങ്ക് ഒബസര്‍വേറ്ററിയുടെ മാനേജറെ ഉദ്ധരിച്ച് വാര്‍ത്തയില്‍ പറയുന്നത്. 

ഈ വാര്‍ത്ത ശരിയാണ് എങ്കില്‍ ആസ്റ്ററോയിഡുകളേക്കാള്‍ താരതമ്യേന ചെറുതാണെങ്കിലും നിലവില്‍ സഞ്ചരിക്കുന്ന ഉല്‍ക്കയുടെ വ്യാപ്തി വലിയ നാശം വിതയ്ക്കാന്‍ പര്യാപ്തമാണ്. 1897 ല്‍ വലിയ ഒരു ഉല്‍ക്ക അയര്‍ലണ്ടിലെ ഗാള്‍വേ തീരത്ത് പതിച്ചെങ്കിലും അത് ജലത്തിലായിരുന്നു എന്നത് കൊണ്ട് മാത്രമാണ് അന്ന് ഭൂമിക്കും കെട്ടിടങ്ങള്‍ക്കും ജനങ്ങളുടെ ജീവനും സംഭവിക്കാമായിരുന്ന വലിയ ദുരന്തം തലനാരിഴയ്ക്ക് മാറിപ്പോയത്. പക്ഷേ ഇത്തവണത്തെ വിലയിരുത്തലുകള്‍ പ്രകാരം ഇങ്ങനെയൊരു രക്ഷപെടലിനുള്ള സാദ്ധ്യത വളരെ കുറവാണ് എന്ന് വാര്‍ത്തയില്‍ പറയുന്നതോടെ പരിഭ്രാന്തി പരക്കുകയാണ്.download

എന്നാല്‍ ഐറിഷ് നാഷണല്‍ വെതര്‍ സര്‍വ്വീസിന്റെയോ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി ഈവന്റ്‌സിന്റെയോ ഭാഗത്ത് നിന്ന് ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇത് സംബന്ധിച്ച് ഉണ്ടായിട്ടില്ല. എങ്കിലും അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ ആവില്ലെന്ന് മെറ്റിയോര്‍ വാച്ച് അയര്‍ലണ്ട് പ്രതീകരീച്ചു.എന്നാല്‍ ജനങ്ങള്‍ ആശങ്കാകുലരാവേണ്ട കാര്യമില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു.

Scroll To Top