Friday December 09, 2016
Latest Updates

മെറ്റ് എറാന്‍ പ്രവചനം സ്ഥിരം തെറ്റുന്നതായി പരാതി,ഇന്ന് മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്….! 

മെറ്റ് എറാന്‍ പ്രവചനം സ്ഥിരം തെറ്റുന്നതായി പരാതി,ഇന്ന് മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്….! 

ഡബ്ലിന്‍:അയര്‍ലണ്ടിലെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങള്‍ പൊട്ടക്കണ്ണന്റെ മാവേലേറു പോലെയാണോ? അതെയെന്നാണ് ബഹുഭൂരിപക്ഷം ഐറിഷ്‌കാരുടെയും അഭിപ്രായമത്രേ!

തെറ്റായ കാലാവസ്ഥാ പ്രവചനങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 118ലേറെ പരാതികള്‍. 
ഡബ്ലിനിലേക്കുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ സ്ഥിരമായി തെറ്റാണെന്നും, നിങ്ങളിലുള്ള വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നെന്നും പറയുന്ന ഒരു പരാതി നോക്കൂ.’വെളുപ്പിന് 1.40 ന് പരാതി എഴുതുമ്പോള്‍ അയാള്‍ പറയുന്നു ഇന്നു രാത്രി മുഴുവന്‍ മഴയാണ് എന്നാണ് നിങ്ങള്‍ പ്രവചിച്ചത് പക്ഷേ ഒരു തുള്ളി പോലും പെയ്യുന്നില്ല”. 

അയര്‍ലണ്ടിലെ കാലാവസ്ഥ പ്രവചനാതീതമാണെന്നാന്നും ഒരു ദിവസം തന്നെ നാലു തരം ‘ സീസണുകള്‍’ ഉണ്ടാവാറുണ്ടെന്നും, പ്രതീക്ഷിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ മാറിയാല്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നുമാണ് ഇത്തരം പരാതികള്‍ക്ക് മെറ്റ് ഇറാന്റെ മറുപടി. തനിക്ക് ജ്യോഗ്രഫിയില്‍ ബിരുദമുളള ആളാണെന്നും അതില്‍ ഈ രാജ്യത്തിന്റെ കാലാവസ്ഥ 

ഏറെക്കുറെ പ്രവചാനാതീതമാണെന്നു സമ്മതിക്കുന്നുവെന്നും എഴുതിയ ഒരാള്‍ ചോദിക്കുന്നത് ഇങ്ങനെ ‘ പക്ഷേ വരുന്ന രണ്ട് ദിവസത്തെ കാലാവസ്ഥ പോലും പ്രവചിക്കാന്‍ കഴിയില്ല എന്നു പറയുന്നത് ശരിക്കും ഭ്രാന്ത് പിടിപ്പിക്കുന്ന കാര്യമാണ്.’ ഇതിന് മെറ്റ് എറാന് ഉത്തരമില്ല.

മെറ്റ് എറാന്റെ തെറ്റായ കാലാവസ്ഥാ പ്രവചനങ്ങള്‍കൊണ്ട് താറുമാറാകുന്ന പൊതു പരിപാടികളെക്കുറിച്ചാണ് ചില പരാതികള്‍. തങ്ങളുടെ പ്ലാനുകളെ ആകെ തകിടം മറിയ്ക്കുന്ന പ്രവചനങ്ങളെക്കൊണ്ട് സഹികെട്ടിരിക്കുകയാണ് ജനങ്ങള്‍.എങ്ങനെയാണ് എല്ലായിപ്പോഴും കാലാവസ്ഥാപ്രവചനം ഇങ്ങനെ തെറ്റുന്നത് എന്നാണ് അവരുടെ ചോദ്യം. 

നല്ല മഴ പെയ്യുമെന്നായിരുന്നു കഴിഞ്ഞ ഒരു ദിവസത്തെ പ്രവചനം, അതോടെ ലോക്കല്‍ ക്ലബ്ബില്‍ അന്നു നടക്കാനിരുന്ന വലിയ ഒരു ഗോള്‍ഫ് മത്സരം റദ്ദാക്കി. മത്സരം മാറ്റിയതിനു പിന്നാലെ സൂര്യന്‍ തെളിഞ്ഞു നല്ല വെയിലും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാലാവസ്ഥ തെളിയും താപനില 19 ഡിഗ്രിയിലേക്കുയരും എന്നു രാവിലെ പ്രവചിച്ചതു കേട്ടു ആ സായാഹ്നത്തില്‍ സമ്മര്‍ ബാര്‍ബിക്യൂമായി പോയ വനിതയും കൂട്ടുകാരും ആകെ നനഞ്ഞു കുളിച്ചതു വേറൊരു കഥ. 

കിഴക്കന്‍ പ്രദേശത്ത് ഇന്ന് കോരിച്ചൊഴിയുന്ന മഴയാണെന്ന് കേട്ടു തങ്ങളുടെ പരിപാടികളെല്ലാം മാറ്റി വെച്ചപ്പോള്‍ ഒരു തുള്ളിപോലും വീഴാഞ്ഞത് കണ്ട ആള്‍ എഴുതിയത് ഇങ്ങനെ ‘ ദയവായി കുറഞ്ഞ പക്ഷം ജനസംഖ്യയുടെ പകുതി താമസിക്കുന്ന ഡബ്ലിന് എങ്കിലും ശരിയായ ഒരു കാലാവസ്ഥാ പ്രവചനം ലഭിക്കണം. ഫറോ ഐലന്റിലെ മറ്റെവിടെങ്കിലുമോ എന്ത് സംഭവിക്കും എന്നത് ഞങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല. അതിനൊക്കെ കുറച്ചു കൂടി കൃത്യമായ വിവരം എനിക്ക് ഗൂഗിളില്‍ തപ്പാമല്ലോ ?’ഇങ്ങനെ പോകുന്നു പരാതി പൂരം!



Scroll To Top