Sunday December 11, 2016
Latest Updates

ഇനി ഇന്ത്യന്‍ സമ്മര്‍(മെറ്റ് എറാന്‍ പ്രവചനം!)

ഇനി ഇന്ത്യന്‍ സമ്മര്‍(മെറ്റ് എറാന്‍ പ്രവചനം!)

അയര്‍ലണ്ടില്‍ ഇന്ന് മുതല്‍ ഒരാഴ്ചയോ ചിലപ്പോള്‍ അതില്‍ കൂടുതലോ ചൂടുള്ള നല്ല കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് എറാന്റെ പ്രവചനം. ഒരു ഹൈ പ്രഷര്‍ സിസ്റ്റം അടുത്ത ആഴച മുഴുവന്‍ തെളിഞ്ഞ ചൂടുള്ള കാലാവസ്ഥ പ്രദാനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ വേനല്‍ക്കാലത്തിനോട് ഇതിന് സാദൃശ്യമുണ്ടാവുമെന്നും അവര്‍ പറയുന്നു. താപനില 17 ഡിഗ്രിയ്ക്കും 18 നുമിടയിലാവും. 

ശനിയാഴ്ച ചൂട് ഉണ്ടാവും പക്ഷേ മേഘാവൃതമായിരിക്കും. ഞായറാഴ്ച പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ചെറിയ മഴ ഉണ്ടാവാം. തിങ്കളും ചൊവ്വയുമാവും ഏറ്റവും വരണ്ട കാലാവസ്ഥ അനുഭവപ്പെടുക. ചുരുക്കത്തില്‍ നാടുചുറ്റി ഒന്ന് ആഘോഷിക്കാന്‍ വകുപ്പുണ്ട് ! പക്ഷേ ഇതെല്ലാം പറയുന്നത് മെറ്റ് ഇറാന്‍ ആണെന്നതില്‍ മാത്രമാണ് ആശങ്ക!

Scroll To Top