Saturday December 10, 2016
Latest Updates

കാറ്റ് ശക്തമാകുന്നു,യെല്ലോ അലേര്‍ട്ട് :വെള്ളിയാഴ്ച്ച വരെ പ്രതികൂല കാലാവസ്ഥ 

കാറ്റ് ശക്തമാകുന്നു,യെല്ലോ അലേര്‍ട്ട് :വെള്ളിയാഴ്ച്ച വരെ പ്രതികൂല കാലാവസ്ഥ 

ഡബ്ലിന്‍ :രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച ശക്തമായ കാറ്റ് നാളെ വരെ തുടര്‍ന്നേക്കുമെന്നു സൂചനകള്‍.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ പുറപ്പെടുവിച്ച യെല്ലോ ഇന്ന് വൈകിട്ടു വരെ തുടരും. അയര്‍ലണ്ടിന്റെ പല ഭാഗത്തും 105 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റു വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം പുറത്തിറക്കിയ പുതിയ മുന്നറിയിപ്പില്‍ പറയുന്നു.

ഇന്നലെയുണ്ടായ കാറ്റിനെ തുടര്‍ന്ന് വഴിയിലും മറ്റും മരങ്ങളും മരക്കൊമ്പുകളും വീണു കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് എഎ നിര്‍ദ്ദേശിക്കുന്നു. മഴപെയ്ത് റോഡുകളും മറ്റും തെന്നി കിടക്കുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് ഗാര്‍ഡയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെ മുതല്‍ ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ട്. വൈകിട്ടോടു കൂടിയെ മഴയ്ക്ക് ശമനമുണ്ടാകാന്‍ സാധ്യതയുള്ളു.അന്തരീക്ഷ താപനില ഏഴു മുതല്‍ ഒമ്പത് ഡിഗ്രി വരെയായിരിക്കും.

കാവന്‍,സ്ലൈഗോ,മേയോ,ഡോണഗല്‍ എന്നിവിടങ്ങളില്‍ അതിശക്തമായ കാറ്റാണ് വീശിയടിക്കുന്നതെന്ന് അവിടങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.വെള്ളിയാഴ്ച്ച ഉച്ചയോടെ കാലാവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാകാന്‍ ഇടയുള്ളൂവെന്നാണ് കാലാവസ്ഥാ പ്രവചനം. 

Scroll To Top