Saturday December 03, 2016
Latest Updates

ഇന്ന് രാത്രി മുതല്‍ കനത്ത മഴയെന്ന് മെറ്റ് ഏറാന്‍,യെല്ലോ അലെര്‍ട്ട് 

ഇന്ന് രാത്രി മുതല്‍ കനത്ത മഴയെന്ന് മെറ്റ് ഏറാന്‍,യെല്ലോ അലെര്‍ട്ട് 

ഡബ്ലിന്‍: ഇന്നും നാളെയും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത കാണുന്നതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നല്‍കി. 
തീരപ്രദേശങ്ങളിലുള്ള ലോക്കല്‍ അതോറിറ്റികളും മോശം കാലാവസ്ഥയെക്കുറിച്ചും വെള്ളപ്പൊക്കത്തിന്റെ അപകടസാധ്യതയെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കിയിട്ടുണ്ട്. 

ഡോണഗല്‍,കോര്‍ക്ക്,ടിപ്പററി,ലീമറിക്ക്,ക്ലെയര്‍,കെറി,കൊണക്റ്റ് , എന്നിവിടങ്ങളില്‍ യെല്ലോ മഴഅലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോര്‍ക്ക് സിറ്റിയിലും ,ലിന്സ്റ്റ്ര്‍,മോണഗന്‍,കാവന്‍,വാട്ടര്‍ഫോര്‍ഡ് മേഖലകളില്‍ മഴ മോശമായ രീതിയില്‍ ബാധിക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നുണ്ട്.ഇന്ന് രാത്രിയും നാളെയും 35 മില്ലീ മീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാമെന്നും മെറ്റ് എറാന്‍ അറിയിക്കുന്നു.

Scroll To Top