Monday December 05, 2016
Latest Updates

മെസ്സി, സുവാരസ്, നെയ്മര്‍ സഖ്യത്തിന് 100 ഗോള്‍

മെസ്സി, സുവാരസ്, നെയ്മര്‍ സഖ്യത്തിന് 100 ഗോള്‍

ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിര ഏതെന്ന ചോദ്യത്തിന് ധൈര്യമായി ഉത്തരം പറയാം ബാര്‍സയുടേതാണെന്ന്. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതിനുള്ള മറുപടിയാണ് സഖ്യത്തിന്റെ ഇന്നലത്തെ പ്രകടനം. ഇവരുടെ മികവില്‍ ആറു ഗോളുകളാണ് ഗെറ്റാഫക്കെതിരെ ബാര്‍സ അടിച്ചുകൂട്ടിയത്.

വിജയത്തോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സഖ്യം നേടിയെടുത്തു. ഈ സീസണില്‍ 100 ഗോള്‍. ബര്‍സയുടെ തന്നെ സുവര്‍ണ നിരയായിരുന്ന മെസി, ഏറ്റൂ, തിയറി ഹെന്റി എന്നിവര്‍ 20082009 സീസണില്‍ നേടിയ 99 ഗോള്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. കഴിഞ്ഞ സീസണില്‍ റയലിന്റെ ബെയില്‍, ബെന്‍സീമ, റൊണാള്‍ഡൊ സഖ്യം 143 കളികളില്‍ നിന്നും 97 ഗോളുകള്‍ നേടി ഇതിനടുത്തെത്തിയിരുന്നു. ഈ സീസണില്‍ ഇതു വരെ ഈ സഖ്യത്തിന് 89 ഗോളുകളാണ് നേടാനയത്.

9ആം മിനിറ്റില്‍ മെസ്സിയാണ് സ്‌കോറിങ്ങിന് തുടക്കം കുറിച്ചത്. 25, 40 മിനിറ്റുകളില്‍ സുവാരസും, 28ആം മിനിറ്റില്‍ നെയ്മറും 30ആം മിനിറ്റില്‍ സാവിയും ബാര്‍സക്കായി ഗോള്‍ നേടി. 47ആം മിനിറ്റില്‍ മെസ്സി തന്റെ രണ്ടാം ഗോളും നേടി. ഇതോടെ ഈ സീസണില്‍ മെസ്സിയുടെ ഗോള്‍ നേട്ടം 49 ആയി.

 

Scroll To Top