Thursday December 08, 2016
Latest Updates

മേരി ജോണിന് ഇടവകപ്പള്ളിയില്‍ സംസ്‌കാരം നിഷേധിച്ച സംഭവം മതേതര കേരളത്തിന് നാണക്കേടെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

മേരി ജോണിന് ഇടവകപ്പള്ളിയില്‍ സംസ്‌കാരം നിഷേധിച്ച സംഭവം മതേതര കേരളത്തിന് നാണക്കേടെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

കോട്ടയം:തന്റെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്‌കാരത്തിനു പള്ളി സെമിത്തേരി അനുവദിക്കാത്തതിനെതിരെ പ്രമുഖ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.

ഒരു ദേശീയ മാധ്യമത്തോടാണ് മതേതര കേരളത്തിനു കളങ്കം ചാര്‍ത്തുന്ന സംഭവത്തെക്കുറിച്ച് തന്റെ പ്രതികരണം പ്രിയങ്ക അറിയിച്ചത്.

അന്യമതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചു എന്ന കാരണത്താലാണ് പള്ളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പള്ളി അനുമതി നിഷേധിച്ചത്.

മേരി ജോണിന്റെ കുമരകത്തെ ഇടവക ദേവാലയമായിരുന്ന ആറ്റാമംഗലം സെന്റ് ജോണ്‍സ് ദേവാലയത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയത്.ദേവാലയാധികൃതരുടെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമാണെന്നു പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് പ്രിയങ്കയുടെ മുത്തശ്ശി മരിച്ചത്. അഞ്ചാം തീയതിയാണ് മൃതദേഹം കോട്ടയത്തെത്തിച്ചത്.

പിന്നീട് കോട്ടയം ഭദ്രാധിസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസിന്റെ കാര്‍മികത്വത്തില്‍ പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണ് മൃതദേഹം സംസ്‌കരിച്ചത്.

എന്നാല്‍ കോട്ടയം ഭദ്രാധിസനാധിപന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതും,സഭാച്ചട്ടങ്ങളില്‍ ഇളവു ചെയ്ത് മതപരിപര്‍വത്തനം നടത്തിയ ആളെ സംസ്‌കരിച്ചതുമായി ബന്ധപ്പെട്ട് യാക്കോബായാ സഭയില്‍ തന്നെ ഇപ്പോള്‍ തര്‍ക്കം ഉയര്‍ന്നിരിക്കുകയാണ്.ഇതിന്റെ ഭാഗമായി തോമസ് മാര്‍ തിമോത്തിയോസ് തിരുമേനിയെ ചുമതലകളില്‍ നിന്നും ആറ് മാറ്റി നിര്‍ത്താനും സഭാ നേതൃത്വം തീരുമാനമേടുത്തതായും വാര്‍ത്തകളുണ്ട്.പുരോഗമന വാദികളായ സഭാ വിശ്വാസികളുടെ എതിര്‍പ്പുണ്ടെങ്കിലും നടപടികളുമായി മുമ്പോട്ടു പോകാനാണു സഭാ നേതൃത്വത്തിന്റെ തീരുമാനം.
ഇതിനിടെ സംഭവത്തില്‍ ദേശീയ ശ്രദ്ധ ഉയര്‍ന്നതോടെ സഭാ നേതൃത്വവും ആങ്കലാപ്പിലായിരിക്കുകയാണ്.

Scroll To Top