Sunday August 20, 2017
Latest Updates

മെറിയോണ്‍ സീറോമലബാര്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം :ഫാ ജോസ് സുരേഷ് കപ്പൂച്ചിയന്‍ മുഖ്യാഥിതി 

മെറിയോണ്‍ സീറോമലബാര്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം :ഫാ ജോസ് സുരേഷ് കപ്പൂച്ചിയന്‍ മുഖ്യാഥിതി 

ഡബ്ലിന്‍: മെറിയോണ്‍ സെന്റ് ജോസഫ്‌സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഇന്ന് ബ്ലാക്ക്‌റോക്ക് സെന്റ് ആന്‍ഡ്രൂസ് പാരിഷ് ഹാളില്‍ നടത്തപ്പെടും.
വൈകിട്ട് 4 മണിയ്ക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ പ്രശസ്ത ധ്യാനഗുരുവും വചന പ്രഘോഷകനുമായ ഫാ,ജോസ് സുരേഷ് കപ്പൂച്ചിയന്‍ മുഖ്യാഥിതിയായി പങ്കെടുത്ത് സന്ദേശം നല്‍കും.
മതബോധന വിദ്യാര്‍ഥികളും ഇടവകാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികള്‍,ജീസസ് യൂത്തിന്റെ സ്‌കിറ്റ് ‘ഗോഡ് ഈസ് ലവ്’,സെന്റ് ജോസഫ്‌സ് ടീം അവതരിപ്പിക്കുന്ന ഫാ.ജോസഫ് വെള്ളനാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടകം ‘നൊമ്പരകടലും കടന്ന്’ എന്നിവ ആഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടും.സണ്‍ഡേ സ്‌കൂളില്‍ വിവിധ ക്ലാസുകളിലും മത്സരങ്ങളിലും വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ഇന്ന് വിതരണം ചെയ്യും. 
ഫാ.ആന്റണി ചീരംവേലിയുടെ നേതൃത്വത്തില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.


Scroll To Top