Thursday December 08, 2016
Latest Updates

ഡബ്ലിന്‍ മെറിയോണില്‍ വി.ഔസേപ്പിതാവിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു 

ഡബ്ലിന്‍ മെറിയോണില്‍ വി.ഔസേപ്പിതാവിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു 

മെറിയോണ്‍ : ഡബ്ലിന്‍ മെറിയോണ്‍ റോഡ് സെന്റ്.ജോസഫ് സീറോ മലബാര്‍ മാസ് സെന്ററിന്റെ അഭിമുഖ്യത്തില്‍ കൂട്ടായ്മാ മധ്യസ്ഥനായ വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാള്‍ ഭക്ത്യാദര പൂര്‍വം കൊണ്ടാടി.മെറിയോണ്‍ റോഡിലെ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു നടത്തപ്പെട്ട ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.മനോജ് പൊന്‍കാട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങര,ഫാ,ജയന്‍ ജോസഫ് ചാമക്കാല,ഫാ.ജോസഫ് വെള്ളനാല്‍,ഫാ ബിനോയി കൊമ്പന്‍തോട്ടത്തില്‍ എസ് വി ഡി,എന്നിവര്‍ സഹകാര്‍മികരായിരുന്നു.ഫാ.ജോസഫ് വെള്ളനാല്‍ വചനസന്ദേശം നല്‍കി.haal 6

സെന്റ് ജോസഫ്‌സ് മാസ് സെന്ററിലെ ഏഴു കുട്ടികള്‍ തിരുനാള്‍ കുര്‍ബാനയുടെ മദ്ധ്യേ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം സ്വീകരിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ ഔസേപ്പിതാവിനോടുള്ള ഭക്തി വിളംബരം ചെയ്ത് പ്രദക്ഷിണം നടത്തപ്പെട്ടു.ലദീഞ്ഞും ഉണ്ടായിരുന്നു.
തുടര്‍ന്ന് ബ്ലാക്ക്‌റോക്ക് ഹാളില്‍ നടത്തപ്പെട്ട സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. 

വാര്‍ത്ത :ഡെന്നിസ് സെബാസ്റ്റ്യന്‍/ഫോട്ടോ :സിജോ ജോര്‍ഡി

haal 5pra 3pra 2haal 9haal 10haal 3


haal 1

Scroll To Top