Monday December 05, 2016
Latest Updates

ഡബ്ലിന്‍ മെറിയോണില്‍ ഇന്ന് തിരുനാളും ആദ്യകുര്‍ബാന സ്വീകരണവും:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍ മെറിയോണില്‍ ഇന്ന് തിരുനാളും ആദ്യകുര്‍ബാന സ്വീകരണവും:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍: സീറോ മലബാര്‍ ചര്‍ച്ച് മെറിയോണ്‍ റോഡ് സെന്റ് ജോസഫ്‌സ് കൂട്ടായ്മയില്‍ ഇടവക മദ്ധ്യസ്ഥനായ വി യൌസേപ്പിതാവിന്റെ തിരുന്നാളും മാസ് സെന്ററിലെ 9 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും ഇന്ന് (ഏപ്രില്‍ 30) ശനിയാഴ്ച ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും.

സെന്റ് വിന്‌സന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനു സമീപമുള്ള OUR LADY QUEEN OF PEACE , MERRION ROAD , DUBLIN 4 ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.15 ന് തിരുനാളിന്റെ വിശുദ്ധ കര്‍മ്മങ്ങള്‍ ആരംഭിക്കും, തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും.

ആഘോഷമായ തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണം,ലദീഞ്ഞ് എന്നിവയും ഉണ്ടായിരിക്കും.ഫാ.ആന്റണി ചീരംവേലില്‍,ഫാ . ജോസ് ഭരണിക്കുളങ്ങര,ഫാ.മാര്‍ട്ടിന്‍ പാറോക്കാരന്‍, ഫാ.ബിനോയി മാത്യൂസ് SVD എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ക്രിസ്റ്റോ ജിയോ ബെന്നി, ലെവിന ഡി സില്‍വ, ഇന്‍സ് മരിയ മാര്‍ട്ടിന്‍, അമിത ഷോയ്, ആരന്‍ റോയി, ആന്‍ഞ്ചെലീന ആന്‍ ജോസഫ്, റോസ് മരിയ സാവിയോ, ആര്‍ലെന്‍ സന്തോഷ്, ക്രിസ്സ് അനീഷ്.എന്നീ 9 കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

സെന്റ് ജോസഫ് മാസ്സ് സെന്റര്‍ ട്രസ്റ്റിമാരായ ബെന്നി ജോസഫ്,ജോഷി ജോസഫ്, സെക്രട്ടറി ടോമി കാലായില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് തിരുന്നാള്‍, പ്രഥമ ദിവ്യകാരുണ്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്.

ദേവാലയത്തിലെ കര്‍മ്മങ്ങള്‍ക്ക് ശേഷം മാസ് സെന്ററിന് കീഴിലുള്ള മതബോധന വിദ്യാര്‍ഥികള്‍ ഒരുക്കുന്ന കലാപരിപാടികളും സ്‌നേഹവിരുന്നും എന്‍ 11 ല്‍ സ്റ്റിലോര്‍ഗന്‍ റോഡിലുള്ള സെന്റ് ബ്രിജിത്ത്‌സ് ഹാളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് മാദ്ധ്യസ്ഥം അപേക്ഷിച്ച് ,ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ല്യന്‍ന്മാരായ ഫാ .ജോസ് ഭരണിക്കുളങ്ങര ,ഫാ .ആന്റ്ണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

Scroll To Top