Sunday December 04, 2016
Latest Updates

മെറിയോണില്‍ വി.ഔസേപ്പിതാവിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി

മെറിയോണില്‍ വി.ഔസേപ്പിതാവിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി

മെറിയോണ്‍(ഡബ്ലിന്‍4): മെറിയോണ്‍ റോഡ് സെന്റ്.ജോസഫ് സീറോ മലബാര്‍ മാസ് സെന്ററിന്റെ അഭിമുഖ്യത്തില്‍ കൂട്ടായ്മാ മധ്യസ്ഥനായ വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാള്‍ ഭക്ത്യാദര പൂര്‍വം കൊണ്ടാടി.മെറിയോണ്‍ റോഡിലെ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു നടത്തപ്പെട്ട ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്മാരായ ഫാ.ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലി,ഫാ ബിനോയി കൊമ്പന്‍തോട്ടത്തില്‍ എസ് വി ഡി,എന്നിവര്‍ സഹകാര്‍മികരായിരുന്നു.ഫാ ബിനോയി കൊമ്പന്‍തോട്ടത്തില്‍ വചനസന്ദേശം നല്‍കി.ഫാ.ഫെര്‍ഗസും ചടങ്ങില്‍ പങ്കെടുത്തു.

സെന്റ് ജോസഫ്‌സ് മാസ് സെന്ററിലെ ഏഴു കുട്ടികള്‍ തിരുനാള്‍ കുര്‍ബാനയുടെ മദ്ധ്യേ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം സ്വീകരിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ ഔസേപ്പിതാവിനോടുള്ള ഭക്തി വിളംബരം ചെയ്ത് പ്രദക്ഷിണം നടത്തപ്പെട്ടു.
തുടര്‍ന്ന് സെന്റ് ബ്രിജിത്സ് ഹാളില്‍ നടത്തപ്പെട്ട സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.
വാര്‍ത്ത :ഡെന്നിസ് സെബാസ്റ്റ്യന്‍/ഫോട്ടോ:സുനില്‍ ഫ്രാന്‍സീസ് merri 12merri 10 merri 3 merri 2merri 15 merri9 merri 6merri 5merri 8 merri 7 merri 20

Scroll To Top