Friday December 09, 2016
Latest Updates

പുതിയ മെഴ്‌സിഡസ് ഇ ക്ലാസ് അത്യാഡംമ്പരപൂര്‍വ്വം അയര്‍ലണ്ട് വിപണിയിലെത്തി

പുതിയ മെഴ്‌സിഡസ് ഇ ക്ലാസ് അത്യാഡംമ്പരപൂര്‍വ്വം അയര്‍ലണ്ട് വിപണിയിലെത്തി

ടുത്ത ഒരു വര്‍ഷത്തിനിടെ ലോകത്തിലെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മ്മാതാക്കളായി തങ്ങള്‍ മാറുമെന്ന് ജര്‍മ്മന്‍ കമ്പനിയായ മെഴ്‌സിഡസ്. തങ്ങളുടെ പുതിയ കാറായ ഇക്ലാസ് അയര്‍ലണ്ടില്‍ അവതരിപ്പിച്ചതിനു പുറകെയാണ് കമ്പനിയുടെ പ്രഖ്യാപനം.

കഴിഞ്ഞ വര്‍ഷം ഔഡിയെ മറികടന്ന ബിഎംഡബ്ല്യു ആണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കരുത്തരായ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍.

മെഴ്‌സിഡസ് ഇക്ലാസിന് മറ്റ് മോഡലുകളില്‍ നിന്നു വ്യത്യസ്തമായി 154 ബിഎച്ച്പി കരുത്തു നല്‍കുന്ന 2 ലിറ്റര്‍ ഡീസല്‍ വേരിയേഷനുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 192 ബിഎച്ച്പി 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്. പൂര്‍ണ്ണമായും ലെതര്‍ നിര്‍മ്മിതമായ സീറ്റുകള്‍, പാര്‍ക്കിങ്ങിനു വേണ്ടിയുള്ള റിവേഴ്‌സ് ക്യാമറ, ബ്രേക്ക് അസിസ്റ്റ് എന്നീ ഫീച്ചറുകളുമുണ്ട്.

പഴയ ഇക്ലാസില്‍ നിന്നും 7,000 യൂറോ അധികം വിലയാണ് പുതിയതിനുണ്ടാകുക എന്നാണ് കണക്കുകൂട്ടല്‍. സ്റ്റാര്‍ട്ടിങ് പ്രൈസ് 52,850 യൂറോ

Scroll To Top