Wednesday January 24, 2018
Latest Updates

ആര്‍ത്തവ സമയത്തെ വേദന ഇല്ലാതാക്കാം; ഇവ പരീക്ഷിക്കൂ

ആര്‍ത്തവ സമയത്തെ വേദന ഇല്ലാതാക്കാം; ഇവ പരീക്ഷിക്കൂ

ര്‍ത്തവസമയത്ത് സത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നം അമിത ദേഷ്യവും സമ്മര്‍ദ്ദവും ഡിപ്രഷനും. എന്നാല്‍ ഇതിനെയൊക്കെ അതിജീവിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. പക്ഷേ നമ്മള്‍ തന്നെ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നത്തെ ഇല്ലാതാക്കാം. ആര്‍ത്തവസമയങ്ങളില്‍ ഭക്ഷണം കഴിയ്ക്കാതിരിക്കുന്നത് പല സ്ത്രീകളും ചെയ്യുന്ന ഒന്നാണ്.

എന്നാല്‍ ഇത് ശരീരത്തെ ദോഷകരമായാണ് ബാധിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ സ്ത്രീകളുടെ ശരീരം ഏറ്റവും വീക്കായ സമയമായിരിക്കും ആര്‍ത്തവസമയം. അതുകൊണ്ട് തന്നെ ഭക്ഷണ കഴിയ്ക്കാതിരിക്കുന്നത് പലരുടേയും ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന സമയമാണ് ആര്‍ത്തവ സമയം.

ആര്‍ത്തവസമയങ്ങളില്‍ വയറു വേദനയും പുറ വേദനയും മിക്ക സ്ത്രീകളുടേയും കൂടപ്പിറപ്പാണ്.അതുകൊണ്ട് തന്നെ ജോലി സമയം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.ആര്‍ത്തവ സമയങ്ങളില്‍ ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കുക. ഇത് മാനസിക സമ്മര്‍ദ്ദത്തേയും ശാരീരികമായുണ്ടാകുന്ന പ്രശ്നങ്ങളേയും ഇല്ലാതാക്കും.
ചൂടുവെള്ളത്തില്‍ കുളിയ്ക്കാന്‍ ശ്രമിക്കുക.
ഇത് പലപ്പോഴും ശാരീരികമായി നല്ല ആശ്വാസം ലഭിയ്ക്കാന്‍ കാരണമാകും.വ്യക്തി ശുചിത്വം തന്നെയാണ് ഈ സമയത്ത് ഏറ്റവും അത്യാവശ്യം. ഇടയ്ക്കിടയിക്ക് സോപ്പ് വെള്ളം ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ കഴുകുന്നത് നല്ലതാണ്.

കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. കൂടാതെ ബദാം, പച്ചക്കറികള്‍ എന്നിവയും സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Scroll To Top