Saturday December 03, 2016
Latest Updates

സവിത ഹാലപ്പനവറിന് ഗോള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ സ്മാരകമുയരുന്നു 

സവിത ഹാലപ്പനവറിന് ഗോള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ സ്മാരകമുയരുന്നു 

ഗോള്‍വേ:ഓര്‍മ്മകളില്‍ ഇനി സവിതയും.സവിത ഹാലപ്പനവര്‍ എന്ന പെണ്‍കുട്ടിയെ ഒരിക്കലും അയര്‍ലണ്ടിന് മറക്കാനാവില്ല.അയര്‍ലണ്ടിന്റെ വികലമായ ആരോഗ്യ നയങ്ങളില്‍ ഇടറി വീണ് അകാല ചരമമടഞ്ഞ സവിതയെ ഈ ഓര്‍മ്മിക്കാന്‍ ഐറിഷ് ആരോഗ്യ വകുപ്പ് പദ്ധതി തയാറാക്കി.ഗര്‍ഭകാല പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഗോള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ സവിത ഹാലപ്പനവറിന്റെ ഓര്‍മ്മയ്ക്കായി സ്മാരകം അനുവദിക്കാന്‍ നിര്‍ദേശിച്ചാണ് ആരോഗ്യ വകുപ്പ് സവിതയോട് പരിഹാരം ചെയ്യുന്നത്.

സവിത ചികിത്സയില്‍ കഴിഞ്ഞിരുന്ന സെന്റ് മോണിക്കാസ് വാര്‍ഡില്‍ സവിതയുടെ പേരില്‍ പ്രത്യേക മുറി അനുവദിച്ചാണ് ഒരു രാജ്യത്തിന്റെ നയപരമായ തെറ്റിന് വിധേയയായി വിടരും മുമ്പേ കൊഴിഞ്ഞ ഇന്ത്യന്‍ പെണ്‍കുട്ടിയോട് നീതി പുലര്‍ത്താന്‍ ഗോള്‍വേ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്. ഗര്‍ഭം അലസിയവരും സവിതയുടെതിനു സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമായ സ്ത്രീകളെ പരിചരിക്കുന്നതിനാണ് സവിതയുടെ പേരില്‍ പ്രത്യേക മുറി ആരംഭിക്കുന്നത് .

ഐറിഷ് ഹോസ്സ്‌പൈസ് ഫൌണ്ടേഷന്റെയും എച്ച്എസ്ഇയുടെയും സഹായത്തോടെ നടപ്പിലാക്കുന്ന ഡിസൈന്‍ ആന്‍ഡ് ഡിഗ്‌നിറ്റി സ്‌കീമിന്റെ ഭാഗമായാണ് മുറിആരംഭിക്കുന്നത്. 500,000 യൂറോ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണിത്. സവിത ഹാലപ്പനവറിന് സമാനമായ ഗര്‍ഭകാല പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ആശുപത്രികളില്‍ പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കണമെന്ന് സവിതയുടെ മരണത്തെ തുടര്‍ന്ന് നിരന്തരമായി ആവശ്യമുയരുന്നതാണ്.

ഈ പദ്ധതി പ്രകാരം ബല്ലിനസോള്‍ ആശുപത്രി,റോസ്‌കോമണ്‍ ആശുപത്രി,എന്നിസ് ആശുപത്രി,കെറി ജനറല്‍ ആശുപത്രി,ബ്യൂമോണ്ട് ആശുപത്രി എന്നീ ആശുപത്രികള്‍ക്കും ഗ്രാന്റ് ലഭിക്കും

Scroll To Top