Sunday December 11, 2016
Latest Updates

ക്ലിന്റിന് കൊച്ചിയില്‍ സ്മാരകമുയരുന്നു 

ക്ലിന്റിന് കൊച്ചിയില്‍ സ്മാരകമുയരുന്നു 

കൊച്ചി: ഏഴുവയസ്സിനുള്ളില്‍ കാല്‍ലക്ഷത്തിലധികം ചിത്രങ്ങള്‍ വരച്ച അത്ഭുത പ്രതിഭ ക്ലിന്റിന്റെ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയ്ക്കു കൊച്ചിയില്‍ തുടക്കമായി. ‘ക്ലിന്റ് മെമ്മോറാബിലിയ’ എന്ന പേരിലുള്ള പദ്ധതി നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ജനറല്‍ വി വേണു ഉദ്ഘാടനം ചെയ്തു.

പെന്‍സില്‍, ക്രയോണ്‍സ്, ബോള്‍ പോയിന്റ് പേന, വാട്ടര്‍ കളര്‍ തുടങ്ങി വ്യത്യസ്ത മാധ്യമങ്ങളില്‍ ക്ലിന്റ് വരച്ച ചിത്രങ്ങള്‍ 30 വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രങ്ങള്‍ സംരക്ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഡിജിറ്റല്‍ ഉള്ളടക്ക രൂപകല്‍പനയ്ക്ക് തുടക്കം കുറിച്ച ഇന്‍വിസ് മള്‍ട്ടി മീഡിയയാണ് ‘ക്ലിന്റ് മെമ്മോറാബിലിയ’ നടപ്പാക്കുന്നത്.

പദ്ധതിയ്ക്കാവശ്യമായ പണം സ്വരൂപിക്കുന്നതിന് ഓണ്‍ലൈന്‍ വഴി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.ക്ലിന്റിന്റെ ചിത്രങ്ങളുപയോഗിച്ചു നിര്‍മ്മിച്ച സുവനീറുകളും കലാവസ്തുക്കളും പ്രചരണത്തിന് ഉപയോഗിക്കും. ക്ലിന്റിന്റെ സൃഷ്ടികള്‍ വരുംതലമുറകള്‍ക്കായി സംരക്ഷിക്കുന്നതിലൂടെ കുട്ടികളില്‍ സര്‍ഗാത്മകത വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവും പദ്ധതിയ്ക്കുണ്ട്.

കളമശേരി മൂലപ്പറമ്പില്‍ ജോസഫിന്റെയും ചിന്നമ്മയുടേയും ഏകമകനായിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റ് ഏഴാം പിറന്നാളിന് ഒരുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് വൃക്കരോഗം ബാധിച്ച് മരിച്ചത്. ക്ലിന്റിന്റെ ജീവിതത്തെ ആധാരമാക്കി ഏഴുപുസ്തകങ്ങളും രണ്ട് ഡോക്യുമെന്ററികളും രചിക്കപ്പെട്ടിട്ടുണ

Scroll To Top