Saturday December 10, 2016
Latest Updates

മേമന്‍ വിഷയത്തില്‍ മലയാളി ഉദ്യോഗസ്ഥന്‍ സുപ്രീം കോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ സ്ഥാനത്ത് നിന്നും രാജിവെച്ചു 

മേമന്‍ വിഷയത്തില്‍ മലയാളി ഉദ്യോഗസ്ഥന്‍ സുപ്രീം കോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ സ്ഥാനത്ത് നിന്നും രാജിവെച്ചു 

ന്യൂഡല്‍ഹി:യാക്കൂബ് മേമന്‍ വധക്കേസില്‍ കോടതിയുടെ അസാധാരണമായ തിടുക്കത്തില്‍ എന്തോ അക്ഷരപ്പിശകുണ്ടോ ?അത്തരമൊരു സംശയം ഉയര്‍ത്തിക്കൊണ്ടു നീതിന്യായ വ്യവസ്ഥയുടെ ചുക്കാന്‍ പിടിയ്ക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ രാജി വെച്ചത് രാജ്യവ്യാപകമായി ചര്‍ച്ചയാവുന്നു. യാക്കൂബ് മേമനു വധശിക്ഷിച്ച വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ പ്രമുഖ ഉദ്യോഗസ്ഥനാണ് പ്രതിഷേധ രാജി വെച്ചിരിക്കുന്നത്.മലയാളിയായ സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോ. അനൂപ് സുരേന്ദ്രനാഥാണ് രാജിവെച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അനൂപ് ഇക്കാര്യം അറിയിച്ചത്. രാജിവെക്കാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി.
” ഞാന്‍ കുറച്ചുകാലമായി ഇതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു, അതിനൊരു പാട് കാരണങ്ങളുണ്ടെങ്കിലും ഈയാഴ്ച സുപ്രീംകോടതിയില്‍ നടന്ന കാര്യങ്ങള്‍ അന്തിമ തീരുമാനമെടുക്കാന്‍ കാരണമായി. വധശിക്ഷയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കായി ഞാന്‍ സുപ്രീംകോടതിയിലെ എന്റെ സ്ഥാനം രാജിവെക്കുകയാണ്.. അനൂപ് കുറിച്ചു.

മേമന്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ നടപടികള്‍ നിയമപീഠത്തിന്റെ വിജയമായി കാണാനാവില്ലെന്നും കടന്നുപോയ മണിക്കൂറുകള്‍ സുപ്രീം കോടതിയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും അനൂപ് തുടര്‍ന്നു.

കഴിഞ്ഞ മെയ്മാസത്തിലാണ് അനൂപ് സുപ്രീംകോടതി ഡെപ്യൂട്ടി രജ്‌സ്ട്രാറായി ചുമതലയേറ്റത്.

Scroll To Top