Friday December 09, 2016
Latest Updates

മജുഗോറയിലെ മാതാവിന്റെ ദര്‍ശനം:വ്യാജ സംഭവമെന്ന് കത്തോലിക്കാ സഭയുടെ കണ്ടെത്തല്‍

മജുഗോറയിലെ മാതാവിന്റെ ദര്‍ശനം:വ്യാജ സംഭവമെന്ന് കത്തോലിക്കാ സഭയുടെ കണ്ടെത്തല്‍

 രിശുദ്ധ മാതാവ് നിത്യവും ദര്‍ശനം നല്‍കുന്നു എന്ന് വിശ്വസിച്ച് ആയിരക്കണക്കായ മരിയന്‍ തീര്‍ഥാടകര്‍ സന്ദര്‍ശനം നടത്തുന്ന ബോസ്‌നിയായിലെ മജുഗോറയിലെ മരിയന്‍ ദര്‍ശനങ്ങള്‍ക്ക് ആധികാരികയില്ലെന്ന നിഗമനത്തില്‍ കത്തോലിക്കാ സഭ എത്തിയതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍.ജൂണ്‍ 24 ന് ചേര്‍ന്ന വിശ്വാസതിരുസംഘം ഇത് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.1981 ല്‍ മജുഗോരയിലെ അപ്പാരിഷന്‍ മലയില്‍ വെച്ച് ഇവാന്‍, മരീജ, ഇവാങ്ക, മിര്‍ജാന, വിക്ക,ജാക്കോവ് എന്നിവര്‍ക്ക് പരിശുദ്ധ അമ്മ ദര്‍ശ്ശനം നല്‍കിയിരുന്നു എന്നായിരുന്നു കണ്ടെത്തല്‍.ഇവരില്‍ ഇവാന്‍,മരീജ,ഇവാങ്ക എന്നിവര്‍ക്ക് അന്നു മുതല്‍ മുടങ്ങാതെ തന്നെ മാതൃ ദര്‍ശ്ശനം ലഭിച്ചു പോരുന്നതായുമായിരുന്നു ഇത് സംബന്ധിച്ച പ്രചാരണങ്ങള്‍ 

പ്രസ്തുത വിഷനറീസിനോടൊപ്പം പങ്കു ചേര്‍ന്ന് പ്രാര്‍ത്ഥക്കുവാനും, പരിശുദ്ധ അമ്മ കൈമാറുന്ന സന്ദേശങ്ങള്‍ കേള്‍ക്കുവാനും, മാദ്ധ്യസ്ഥ അപേക്ഷകള്‍ സമര്‍പ്പിക്കുവാനും,എന്ന പേരില്‍ അയര്‍ലണ്ടില്‍ നിന്നടക്കം ആയിരക്കണക്കിന് പേരാണ് മജുഗോറയിലെത്തിക്കൊണ്ടിരുന്നത്.

ദൈവശാസ്ത്ര സന്ദേശത്തിലെ വൈരുദ്ധ്യങ്ങള്‍.ദര്‍ശനക്കാരുടെ സാമ്പത്തിക താത്പര്യങ്ങള്‍,പ്രാദേശിക മെത്രാനോടുള്ള അനുസരണക്കേട് എന്നിവയാണ് മജുഗോറയിലെ ദര്‍ശനങ്ങളെ അസാധുവാക്കാന്‍ സഭയുടെ പഠനസമിതി കണ്ടെത്താന്‍ കാരണമായി പറയുന്നത്.

ഇത് സംബന്ധിച്ച സഭയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും.പോപ്പ് ഫ്രാന്‍സിസ് കഴിഞ്ഞ മാസം ബോസ്‌നിയാ സന്ദര്‍ശിച്ചിരുന്നുവെങ്കിലും മജുഗോറ സന്ദര്‍ശിച്ചിരുന്നില്ല.മാതാവ് സന്ദേശങ്ങള്‍ കൈമാറുന്നുണ്ടോ എന്ന ചില പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന്’മാതാവ് പോസ്റ്റ് മാസ്റ്റര്‍ അല്ലല്ലോ എന്ന മറു ചോദ്യമാണ് പോപ്പ് ചോദിച്ചത്.അപ്പോഴേ മജൂഗോറയുടെ ഭാവിയെ പറ്റി സഭയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെന്ന വാര്‍ത്തകള്‍ പരന്നിരുന്നു

Scroll To Top