Saturday December 03, 2016
Latest Updates

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മറിഞ്ഞു; നൂറു കണക്കിന് അഭയാര്‍ത്ഥികള്‍ മരിച്ചതായി സംശയം

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മറിഞ്ഞു; നൂറു കണക്കിന് അഭയാര്‍ത്ഥികള്‍ മരിച്ചതായി സംശയം

ജോഹനാസ് ബര്‍ഗ്: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന 400ഓളം അഭയാര്‍ത്ഥികള്‍ മരിച്ചതായി സംശയം. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട 41 അഭയാര്‍ത്ഥികള്‍, ബോട്ടില്‍ 500ഓളം പേര്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ബോട്ടില്‍ കൊള്ളാവുന്നതിലധികം ആളുകളെ കയറ്റിയതാണ് അപകട കാരണമെന്നും അഭയാര്‍ത്ഥികള്‍ പറഞ്ഞു. ലിബിയ വഴി ഇറ്റലിയിലേയ്ക്ക് പോകുകയായിരുന്നു എന്നു പറഞ്ഞ അഭയാര്‍ത്ഥികള്‍, തങ്ങള്‍ എത്യോപ്യ, സൊമാലിയ, സുഡാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും പറഞ്ഞു.

അഭയാര്‍ത്ഥി പ്രതിസന്ധി എന്ന പ്രശ്‌നത്തെ യൂറോപ്പ് അഭിമുഖീകരിക്കണമെന്നും, അവരുടെ ദുഃഖം പങ്കിടണമെന്നും സംഭവത്തെത്തുടര്‍ന്ന് ഐറിഷ് ചാരിറ്റി ട്രോകെയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഈമണ്‍ മീഹാന്‍ പറഞ്ഞു.

Scroll To Top