Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ മരുന്ന് വില കുറയാന്‍ സാധ്യത

അയര്‍ലണ്ടില്‍ മരുന്ന് വില കുറയാന്‍ സാധ്യത

ഡബ്ലിന്‍:രാജ്യത്തെ മരുന്നുവില കുറയ്ക്കാനായി പുതിയ യൂറോപ്യന്‍ ബ്ലോക്കില്‍ ചേരാന്‍ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ്. ബ്ലോക്കില്‍ ചേരുന്നതോടെ കുറഞ്ഞ വിലയ്ക്ക് മരുന്നു കമ്പനികളില്‍ നിന്നും മരുന്നുകള്‍ ലഭ്യമാക്കാന്‍ വഴിയൊരുങ്ങും. ബെല്‍ജിയം, നെതര്‍ലണ്ട്സ്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങള്‍ ബ്ലോക്കില്‍ ചേര്‍ന്നുകഴിഞ്ഞു.

യുകെയെ അപേക്ഷിച്ച് മരുന്നുകള്‍ക്ക് മൂന്നിരട്ടിയാണ് അയര്‍ലണ്ടില്‍ വില. ഇയുവില്‍ തന്നെ മരുന്നുകളക്ക് ഏറ്റവും വിലയേറിയ രാജ്യമാണ് അയര്‍ലണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഇതുകാരണം ഉണ്ടാകുന്നത്. ഓരോ രാജ്യത്തും വ്യത്യസ്ത വിലയ്ക്കാണ് കമ്പനികള്‍ മരുന്നുകള്‍ വിപണനം നടത്തുന്നതെന്ന് നേരത്തെ വിമര്‍ശനമുണ്ട്.

Scroll To Top