Saturday December 10, 2016
Latest Updates

ക്യാന്‍സറിനും ബ്രെയിന്‍ ട്യൂമറിനും കഞ്ചാവ് മരുന്ന് : ഗവേഷണങ്ങള്‍ അന്തിമ ഘട്ടത്തില്‍

ക്യാന്‍സറിനും ബ്രെയിന്‍ ട്യൂമറിനും കഞ്ചാവ് മരുന്ന് : ഗവേഷണങ്ങള്‍ അന്തിമ ഘട്ടത്തില്‍

കഞ്ചാവില്‍ നിന്നും ക്യാന്‍സറിനും ബ്രെയിന്‍ ട്യൂമറിനും മരുന്ന് കണ്ടെത്താമെന്ന് ഗവേഷണകര്‍. ക്യാന്‍സറിന് റേഡിയേഷന്‍ ചികിത്സയ്‌ക്കൊപ്പം തന്നെ കഞ്ചാവ് മരുന്നും ഉപയോഗപ്രദമാക്കാനാണ് അമേരിക്കന്‍ ആരോഗ്യമന്ത്രലായത്തിലെ ഗവേഷകര്‍ ശ്രമിക്കുന്നത്

ഗവേഷണം അന്തിമ ഘട്ടത്തിലെത്തി എന്നും, പരീക്ഷണം വിജയകരമാവുകയാണെങ്കില്‍ കഞ്ചാവിനെ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടു പോകും എന്നും അമേരിക്കന്‍ ആരോഗ്യമന്ത്രലായം വ്യക്തമാക്കുന്നു.

ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കാന്‍ കഞ്ചാവിന് സാധിക്കുമെന്ന് ഒരു പുതിയ പഠനത്തില്‍ വ്യക്തമായതോടെയാണ് ഗവേഷണങ്ങള്‍ ഊര്‍ജ്ജിതമായത്.
അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഡ്രഗ് അബ്യൂസ് (എന്‍ഐഡിഎ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരുന്നത്.

അമേരിക്കന്‍ സര്‍ക്കാറിന്റെ സഹായത്തോടെ ഏതാണ്ട് മൂന്ന് വര്‍ഷത്തോളം എടുത്താണ് എന്‍ഐഡിഎ പഠനം നടത്തിയത്. കഞ്ചാവ് മറ്റു മരുന്നുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമായി അര്‍ബുദ കോശങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് വ്യതസ്ഥ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഏജന്‍സിക്ക് തെളിയിക്കാനായത്. പഠനത്തിനിടെ ഗുരുതരമായ ബ്രെയിന്‍ ട്യൂമറുകള്‍ക്കെതിരെ പോലും കഞ്ചാവ് നന്നായി പ്രവര്‍ത്തിച്ചിരുന്നതായി ഗവേഷകര്‍ പറയുന്നു.

 

Scroll To Top