Saturday December 10, 2016
Latest Updates

രക്താര്‍ബുദത്തിന് മരുന്ന് കണ്ടെത്തി; വില കേട്ടാല്‍ ആരും ഞെട്ടും

രക്താര്‍ബുദത്തിന് മരുന്ന് കണ്ടെത്തി; വില കേട്ടാല്‍ ആരും ഞെട്ടും

ന്യുയോര്‍ക്ക്: രക്താര്‍ബുദത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തി. അംഗെന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് മരുന്ന് കണ്ടെത്തിയത്. അമേരിക്കയിലെ റെഗുലേറ്റര്‍മാര്‍ മരുന്നിനു അംഗീകാരം നല്‍കി. എന്നാല്‍ വ്യാഴാഴ്ച വിപണിയില്‍ എത്താനിരിക്കുന്ന ഈ മരുന്നിന്റെ വില കേട്ടാല്‍ ആരും ഞെട്ടും. ബ്ലിങ്കിറ്റോ എന്നാണു മരുന്നിന്റെ പേര്. രണ്ടു കോഴ്‌സായാണ് ഇത് കഴിക്കേണ്ടത്. ഓരോകോഴ്‌സിനും 89,000 ഡോളര്‍ വീതം 178,000 ഡോളറാണ് ഈ മരുന്നിന്റെ ആകെ വില. ഈ മാസം ആദ്യ വാരത്തിലാണ് മരുന്നിന് അംഗീകാരം ലഭിച്ചത്.

മരുന്ന് അംഗീകാരം ലഭിക്കുന്നതിനായി നടത്തിയ പരീക്ഷണത്തില്‍ മരുന്ന് ഉപയോഗിച്ച 32 ശതമാനം പേരിലും പൂര്‍ണ്ണ രോഗശാന്തി ലഭിച്ചതായാണ് റിപ്പോര്‍ട്ട്. രക്താര്‍ബുദത്തിന്റെ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക്ക് ലുക്കീമിയ എന്ന വകഭേദത്തിനാണ് മരുന്ന് കണ്ടെത്തിയത്. ഈ വര്‍ഷം അമേരിക്കയില്‍ രക്താര്‍ബുദ ബാധ സ്ഥിരീകരിച്ച 6,020 പേരില്‍ 1,440 പേര്‍ക്കും അക്യൂട്ട് ലിംഫോബ്ലാസ്റ്റിക്ക് ലുക്കീമിയയാണ്. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ ഈ മരുന്ന് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മരുന്നിന്റെ കൂടിയ വില എത്ര പേര്‍ക്ക് താങ്ങാനാകുമെന്നാണ് സംശയം ഉയരുന്നത്.

Scroll To Top