Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ കഞ്ചാവ് മരുന്ന് നിയമവിധേയമാക്കും

അയര്‍ലണ്ടില്‍ കഞ്ചാവ് മരുന്ന് നിയമവിധേയമാക്കും

ഡബ്ലിന്‍:മരുന്നിനായുള്ള കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ ഐറിഷ് പാര്‍മെന്റ് തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള പ്രമേയം സഭ ഇന്ന് പാസാക്കും. എഎഎ-പിബിപിയാണ് പ്രമേയം അവതരിപ്പിക്കുക. പ്രമേയത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു.

എഎഎ-പിബിപി ടിഡിമാരായ ജിനോ കെന്നി, റിച്ചാര്‍ഡ് ബോയ്ഡ് എന്നിവരാണ് പ്രമേയം അവതരിപ്പിക്കുക. മറ്റ് കക്ഷികള്‍ ഇതിനെ പിന്തുണയ്ക്കും. ബില്ലിനെ എതിര്‍ക്കില്ലെന്ന് ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ് വ്യക്തമാക്കി.

കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്ന് അപസ്മാരമടക്കമുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയായാണ് കാണുന്നത്. മെഡിക്കല്‍ ആവശ്യത്തിനായി കഞ്ചാവ് നിയമവിധേയമാക്കണമെന്ന് പല കോണുകളില്‍ നിന്നായി ആവശ്യമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഹാരിസ് ഹെല്‍ത്ത് പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റിയോട് (എച്ച്പിആര്‍എ) ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കഞ്ചാവ് നിയമവിധേയമാക്കുന്നത് അതിന്റെ ദുരുപയോഗത്തിന് കാരണമാകുമോ എന്നും ആശങ്കയുയരുന്നുണ്ട്.

Scroll To Top